പ്രളയപുനരധിവാസം: വിവാദത്തിന് മൂർച്ചകൂട്ടി പി.വി. അൻവർ എം.എൽ.എ
text_fieldsമലപ്പുറം: പ്രളയപുനരധിവാസവുമായി ബന്ധപ്പെട്ട് പി.വി. അൻവർ എം.എൽ.എയും മലപ്പുറം ക ലക്ടർ ജാഫർ മലിക്കും തമ്മിലുള്ള തർക്കം മുറുകുന്നു. വ്യാഴാഴ്ച കലക്ടർക്കെതിരെ വീ ണ്ടും രൂക്ഷപ്രതികരണവുമായി എം.എൽ.എ രംഗത്തുവന്നു. ഫെഡറൽ ബാങ്കിെൻറ സി.എസ്.ആർ ഫണ്ടി ലൂെട നിർമാണം തുടങ്ങിയ വീടുകളുടെ പ്രവർത്തനം എം.എൽ.എയുടെ നേതൃത്വത്തിൽ തടഞ്ഞതോട െയാണ് വിവാദം രൂക്ഷമായത്.
വീട് നിർമിക്കുന്നത് ഫെഡറൽ ബാങ്കാണെങ്കിലും സ്ഥലം സർക്കാറാണ് വാങ്ങി നൽകിയത്. ജില്ല ഭരണകൂടം സ്ഥലം വാങ്ങിയത് സർക്കാർ മാനണ്ഡങ്ങൾക്ക് വിരുദ്ധമായാണെന്നാണ് എം.എൽ.എയുടെ പ്രധാന ആരോപണം. കവളപ്പാറയിലുള്ളവരെ പുനരധിവസിപ്പിച്ചതിനുശേഷം മാത്രമേ മറ്റുള്ളവരെ പുനരധിവസിപ്പിക്കാവൂവെന്നും ചൂണ്ടിക്കാട്ടിയാണ് നിർമാണം തടഞ്ഞത്. തുടർച്ചയായ ആരോപണങ്ങളുമായി എം.എൽ.എ രംഗത്തുവന്നത് പുനരധിവാസ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കയുമുയർന്നിട്ടുണ്ട്.
ഭൂമി വാങ്ങിയത് സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന് വ്യാഴാഴ്ച നടത്തിയ വാർത്തസമ്മേളനത്തിൽ പി.വി. അൻവർ ആവർത്തിച്ചു. ഇതുസംബന്ധിച്ച് മലപ്പുറം വിജിലൻസിൽ പരാതി നൽകിയിട്ടുണ്ട്. റീബിൽഡ് നിലമ്പൂർ പദ്ധതിക്കെതിരെയും തനിക്കെതിരെയും കലക്ടർ നടത്തിയ പ്രസ്താവന സംബന്ധിച്ച് മാനനഷ്ടത്തിന് വക്കീൽ നോട്ടീസയച്ചു. ഭൂമി വാങ്ങുന്നതിന് പത്രപരസ്യത്തിലൂടെയും മറ്റും പ്രചാരണം നൽകണമെന്നാണ് മാനദണ്ഡം. ഭൂമി വിൽപനക്ക് തയാറുള്ളവരിൽനിന്ന് ഓഫറുകൾ സ്വീകരിക്കണം. ഇതൊന്നും ചെയ്യാതെ ഉയർന്ന വിലയ്ക്ക് ഏതെങ്കിലും ഭൂമി വാങ്ങുകയല്ല വേണ്ടത്.
ഭൂമി വാങ്ങുന്നതുമായി ബന്ധപ്പെട്ട് വില്ലേജിലെയും പഞ്ചായത്തിലെയും പ്രധാന ഉേദ്യാഗസ്ഥരുടെ യോഗം വിളിച്ചിട്ടില്ലെന്നും പലർക്കും ഇതിനെക്കുറിച്ച് ധാരണയില്ലെന്നും എം.എൽ.എ ആരോപിച്ചു. ഇതിെൻറ തെളിവായി എടക്കര വില്ലേജ് ഓഫിസർ, പഞ്ചായത്ത് െസക്രട്ടറി, ഫോറസ്റ്റ് റേഞ്ച് ഓഫിസർ, സർവേ സൂപ്രണ്ട് എന്നിവരോട് ഫോണിൽ സംസാരിച്ച ശബ്ദരേഖയും അദ്ദേഹം പുറത്തുവിട്ടു.
അതേസമയം, എം.എൽ.എയുടെ ആരോപണങ്ങൾക്ക് വസ്തുതകളുെട പിൻബലമില്ലെന്നാണ് റവന്യൂ വൃത്തങ്ങളിൽനിന്ന് ലഭ്യമാവുന്ന വിവരം. ഭൂമി വാങ്ങുന്നതുമായി ബന്ധപ്പെട്ട് മുൻ കലക്ടറുടെയും നിലവിലെ കലക്ടറുടെയും നേതൃത്വത്തിൽ നിരവധി യോഗങ്ങൾ നടന്നിട്ടുണ്ട്. ഭൂമി വാങ്ങിയത് മാനദണ്ഡങ്ങൾ പാലിച്ചാണെന്നും ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ആർക്കും പരിശോധിക്കാമെന്നുമാണ് റവന്യൂ അധികൃതർ നൽകുന്ന വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.