പി.വി. അൻവർ തൃണമൂൽ കോൺഗ്രസിലേക്ക്; ‘ഡി.എം.കെ. സഖ്യം തകർത്തത് പിണറായി’
text_fieldsകോഴിക്കോട്: ഒടുവിൽ നിർണായക തീരുമാനവുമായി പി.വി. അൻവർ എം.എൽ.എ. ഇടത്, മുന്നണി വിട്ടതോടെ പുതിയ ഇടം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു അൻവർ. അതിനാണിപ്പോൾ തീരുമാനമായിരിക്കുന്നത്. തൃണമൂൽ കോൺഗ്രസിന്റെ ഭാഗമാകനാണ് അൻവറിന്റെ തീരുമാനം. ഇതിനായുള്ള ചർച്ചകൾ പുരോഗമിച്ച് വരികയാണെന്ന് അൻവർ പറയുന്നു. ഇതിനിടെ, അൻവർ കോൺഗ്രസിലേക്കെന്ന ചർച്ചകൾ സജീവമായിരുന്നു. ഇത്തരം പ്രചാരണം അൻവർ നിഷേധിച്ചു. യു.ഡി.എഫ് പ്രവേശനം ഇപ്പോൾ അജണ്ടയിലില്ലെന്ന് അൻവർ പറഞ്ഞു. മുസ്‍ലീം ലീഗ് വഴി യു.ഡി.എഫന്റെ ഭാഗമാകാൻ ശ്രമിച്ചെന്ന പ്രചാരണവും അൻവർ തള്ളി. ഇതിനിടെ, അൻവർ ബി.എസ്.പിയുമായി ചർച്ച നടത്തിയിരുന്നു. പക്ഷെ, അവർ ദുർബലരാണെന്ന് അൻവർ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ഇടത് സർക്കാറിനെതിരെയും രൂക്ഷ വിമർശനം ഉന്നയിച്ചതിനെ തുടർന്നാണ് ഇടതിന്റെ ഭാഗമായിരുന്ന പി.വി. അൻവർ പുറത്തായത്. ഇപ്പോൾ സ്വതന്ത എം.എൽ.എയായി നിലക്കൊള്ളുകയാണ്. ഇടത് പാളയം വിട്ടതോടെ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ) എന്ന സംവിധാനം രൂപവൽകരിച്ചാണ് പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്നത്.
അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ അൻവർ ശക്തിപ്രകടനത്തിന് ശ്രമം നടത്തിയിരുന്നു. എന്നാൽ, വയനാടും പാലക്കാടും യു.ഡി.എഫിന് പിന്തുണ നൽകുകയായിരുന്നു. ചേലക്കരയിൽ കെ.പി.സി.സി മുൻ സെക്രട്ടറി എൻ.കെ സുധീർ സ്വതന്ത്ര സ്ഥാനാർഥിയായി മൽസരിപ്പിച്ചു. നാലായിരത്തോളം വോട്ടുകൾ സുധീർ സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.