സഹകരണ സംഘങ്ങളെ സി.പി.എം കൊള്ള സംഘമാക്കിയതായി പി.വി. അൻവർ
text_fieldsതിരുവനന്തപുരം: കേരളത്തിലെ സഹകരണ സംഘങ്ങളെ സി.പി.എം കൊള്ള സംഘമാക്കി മാറ്റിയതായി പി.വി. അൻവർ എം.എൽ.എ. വരാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയായ ഡി.എം.കെ ശക്തി കാണിക്കും. താൻ കൊടുത്ത പരാതികളിൽ ഒരു തീർപ്പുമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരായ അന്വേഷണം ഒരിടത്തും എത്തിയില്ല.
കാലം കൊണ്ട് പലതും മറയ്ക്കാനാണ് പിണറായി ശ്രമിക്കുന്നത്. ഉപതെരഞ്ഞെടുപ്പിൽ ആൻറി ഗവൺമെന്റ് പൾസ് ഉണ്ടാക്കിയത് ഡി.എം.കെയാണ്. ആലത്തൂരിൽ പരാജയപ്പെട്ടതിൽ യു.ഡി.എഫ് ഇപ്പോൾ കരഞ്ഞിട്ട് കാര്യമില്ല. തന്റെ സ്ഥാനാർത്ഥിയെ പിന്തുണക്കാൻ പറഞ്ഞതാണ്. 34.5 കോടി രൂപയാണ് ഇടത്, വലത്, എൻഡിഎ മുന്നണികൾ ചേർന്ന് ഉപതെരഞ്ഞെടുപ്പിൽ ചെലവാക്കിയതെന്നും അൻവർ ആരോപിച്ചു.
ജനങ്ങളെ ജപ്തി ചെയ്യാൻ മാത്രമാണ് കേരള ബാങ്ക്. ഇതിനെ ഡി.എം.കെ എതിർക്കാൻ പോവുകയാണ്. ജപ്തി വസ്തുക്കൾ വാങ്ങാൻ വരുന്നവരെ തടയണം. ഡി.എം.കെ കടാശ്വാസ കമ്മിറ്റി രൂപീകരിക്കും. വന്യമൃഗശല്യ പ്രശ്നം ഏറ്റെടുക്കും. 2025 ജൂൺ എത്തുമ്പോൾ ഡി.എം.കെ ശക്തമായ സംഘടനയാവുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.