പി.വി അൻവർ ഇ.എസ്.െഎ നിയമം ലംഘിച്ചെന്ന്
text_fieldsകോഴിക്കോട്: നിലമ്പൂർ എം.എൽ.എ പി.വി അൻവറിെൻറ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ വാട്ടർതീം പാർക്ക് ഇ.എസ്.െഎ (എംപ്ലോമെന്‍റ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ) നിയമം ലംഘിച്ചെന്ന് റിപ്പോർട്ട്. അൻവറിെൻറ ഉടമസ്ഥതയിലുള്ള രണ്ട് പാർക്കുകൾ ഇ.എസ്.െഎ നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തത്.
കക്കാടംപൊയിലിലെ പി.വി നാചുറൽ പാർക്ക്, മഞ്ചേരിയിലുള്ള സിൽസില പാർക്ക് എന്നിവ നിയമം ലംഘിച്ചെന്ന് ചാനലിന് ലഭിച്ച വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. ഈ രണ്ടു സ്ഥാപനങ്ങൾ ഉൾപ്പെടുന്ന ഇ.എസ്.ഐ മേഖലാ ഒാഫീസിൽ നിന്നാണ് ഈ വിവരങ്ങൾ ലഭിച്ചത്.
തെൻറ ഒരു പാർക്കിൽ നൂറു കണക്കിന് ജീവനക്കാരുണ്ടെന്നായിരുന്നു അൻവറിെൻറ അവകാശവാദം. അങ്ങനെയെങ്കിൽ സ്ഥാപനം ഇ.എസ്.െഎയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്യണം. ഇൗ ചട്ടം അൻവർ ലംഘിച്ചുവെന്നാണ് വാർത്ത.
പത്തോ അതിലധികമോ തൊഴിലാളികളുള്ള കമ്പനികൾ ഇ.എസ്.ഐ ആനുകൂല്യവും 20 ജോലിക്കാരുണ്ടെങ്കിൽ പ്രൊവിഡന്‍റ് ഫണ്ട് ആനുകൂല്യവും ഉറപ്പാക്കണമെന്നാണ് നിലവിലെ നിയമം വ്യക്തമാക്കുന്നത്. നിയമലംഘനം നടത്തിയിട്ടുള്ള കമ്പനി ഉടമക്കെതിരെ ഇ.എസ്.ഐ കോർപറേഷന് നടപടി സ്വീകരിക്കാൻ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.