പി.വി. അന്വറിെൻറ ആഫ്രിക്കൻ ബിസിനസ് വെളിപ്പെടുത്തണം -യൂത്ത് കോൺഗ്രസ്
text_fieldsമലപ്പുറം: ബജറ്റ് സമ്മേളനത്തിൽ പോലും പങ്കെടുക്കാതെ പി.വി. അന്‍വര്‍ എം.എൽ.എ ആഫ്രിക്കയില്‍ നടത്തുന്ന ബിസിനസ് എന്താണെന്ന് സി.പി.എം നേതൃത്വം വെളിപ്പെടുത്തണമെന്ന് നിലമ്പൂർ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് നേതാക്കൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പൊന്നാനിയിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുമ്പോൾ തെരഞ്ഞെടുപ്പ് കമീഷന് നല്കിയ കണക്കിലും ആദായനികുതി വകുപ്പിന് സമര്‍പ്പിച്ച രേഖയിലും 2017-18 ൽ 40,59,083 രൂപ വരുമാനനഷ്ടം കാണിച്ച എം.എൽ.എക്ക് ആഫ്രിക്കയില്‍ വന്‍തുക ചെലവഴിച്ച് ബിസിനസ് നടത്താൻ കഴിയുന്നത് ദുരൂഹമാണ്.
പ്രളയ പുനരധിവാസത്തിന് റീബില്‍ഡ് നിലമ്പൂർ എന്ന പേരില്‍ അക്കൗണ്ടിലേക്ക് ലക്ഷങ്ങള്‍ പിരിച്ചെടുത്ത് ഒരു തുകയും ചെലവഴിക്കാത്ത വ്യക്തിയാണ് എം.എൽ.എയെന്നും അദ്ദേഹത്തിെൻറ വിദേശയാത്രകൾ അന്വേഷിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മുന്‍ വഴിക്കടവ് മണ്ഡലം പ്രസിഡൻറ് ജൂഡി തോമസ്, നിലമ്പൂര്‍ നഗരസഭ പ്രസിഡൻറ് മൂര്‍ഖന്‍ ഷംസുദ്ദീന് എന്ന മാനു, വഴിക്കടവ് മണ്ഡലം പ്രസിഡൻറ് റിഫാന്‍ വഴിക്കടവ്, അമരമ്പലം മണ്ഡലം പ്രസിഡൻറ് കെ.പി. അമീര്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.