പി.വി. അന്വറിെൻറ അനധികൃത സ്വത്ത്: ഹൈകോടതിയെ സമീപിക്കുമെന്ന് വിവരാവകാശ കൂട്ടായ്മ
text_fieldsകോഴിക്കോട്: പി.വി. അന്‍വര്‍ എം.എല്‍.എ അനധികൃതമായി കൈവശംവെച്ച ഭൂമി സര്‍ക്കാറിലേക്ക് കണ്ടുകെട്ടണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കുമെന്ന് മലപ്പുറം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിവരാവകാശ കൂട്ടായ്മ.
മലപ്പുറം, കോഴിക്കോട് ജില്ല കലക്ടര്‍മാര്‍ സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തില്‍ എം.എല്‍.എക്കെതിരെ സ്വമേധയ കേസ് എടുക്കാന്‍ സംസ്ഥാന ലാൻഡ് ബോര്‍ഡ് ചെയര്മാന് താമരശ്ശേരി ലാൻഡ് ബോര്‍ഡിന് നിർദേശം നല്‍കിയിരുന്നു. മൂന്നു വര്‍ഷം കഴിഞ്ഞിട്ടും അന്‍വറിനെതിരെ കേസോ മറ്റു നടപടിയോ ഉണ്ടായില്ല.
സര്‍ക്കാര്‍ ഭൂപരിഷ്കരണ നിയമത്തെ അപഹസിക്കുകയാണെന്നും വിവരാവകാശ കൂട്ടായ്മയിലെ അംഗമായ മനോജ് കേദാരം, കെ.വി. ഷാജി, പി. സോമന് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.