ചിങ്കണ്ണിപ്പാലിയിലെ തടയണ പൊളിച്ചുനീക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: മലപ്പുറം ഓര്‍ങ്ങാട്ടേരി പഞ്ചായത്തിലെ ചിങ്കണ്ണിപ്പാലിയില്‍ പി.വി. അന്‍വര്‍ എം.എല്‍.എയുടെ ഭാര്യപിതാവ് അബ്ദുൽ ലത്തീഫിെൻറ സ്ഥലത്ത് സ്ഥാപിച്ച തടയണ പൊളിച്ചുനീക്കാൻ കോടതി നിർദേശിച്ചു.
തടയണ പൊളിച്ചുനീക്കുമെന്നും വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഒഴിവാക്കുമെന്നുമുള്ള ഉടമസ്ഥെൻറ ഉറപ്പ് രേഖപ്പെടുത്തിയാണ് നിർദേശം. തടയണ പൊളിച്ചുനീക്കണമെന്നും അല്ലാത്തപക്ഷം ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നുമുള്ള വിദഗ്ധസമിതി റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരെ അബ്ദുൽ ലത്തീഫ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
കഴിഞ്ഞ മഴക്കാലത്ത് നാലുതവണ ഉരുൾപൊട്ടലുണ്ടായ മേഖലയാണിതെന്നും ചെക്ക് ഡാം തകർന്നാൽ താഴെയുള്ള ആദിവാസിക്കോളനി തകർന്ന് വൻ നാശമുണ്ടാകുമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് തടയണ തുറന്നുവിട്ടെങ്കിലും വെള്ളം വീണ്ടും കെട്ടിനിൽക്കുന്ന സാഹചര്യമുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
തടയണയിൽ വെള്ളം കെട്ടിനിൽക്കുന്നുണ്ടോയെന്ന കാര്യത്തിൽ അവ്യക്തതയുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. തുടർന്നാണ് ചെക്ക് ഡാം തുറന്നുവിട്ട് വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പാക്കുമെന്ന ഹരജിക്കാരുടെ അഭിഭാഷകെൻറ ഉറപ്പ് രേഖപ്പെടുത്താൻ കോടതി നിർദേശം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.