തടയണ: കലക്ടറുടെ നോട്ടീസിലെ സ്റ്റേ ഹൈകോടതി നീട്ടി
text_fieldsകൊച്ചി: പി.വി. അൻവർ എം.എൽ.എയുടെ ഭാര്യാപിതാവിെൻറ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിർമിച്ച തടയണ പൊളിക്കണമെന്ന കലക്ടറുടെ നോട്ടീസിനുള്ള സ്റ്റേ ഹൈകോടതി നീട്ടി. മൂന്നാഴ്ചത്തേക്കാണ് സ്റ്റേ നീട്ടിയത്.
കക്കാടം പൊയിൽ ചീങ്കണ്ണിപ്പാലയിൽ ഭാര്യാപിതാവ് അബ്ദുൽ ലത്തീഫിെൻറ ഉടമസ്ഥതയിൽ എട്ട് ഏക്കറിൽ നിർമിച്ച തടയണ പൊളിക്കണമെന്ന കലക്ടറുടെ നോട്ടീസ് നേരത്തേ ഒരു മാസത്തേക്കാണ് സ്റ്റേ ചെയ്തിരുന്നത്. കേസ് വിശദ വാദത്തിന് മാറ്റി. അനധികൃതമായാണ് തടയണ നിർമിച്ചതെന്ന് ചൂണ്ടിക്കാട്ടി 2017 ഡിസംബർ 12നാണ് കലക്ടർ നോട്ടീസ് നൽകിയത്. ഇതിനെതിരെ അബ്ദുൽ ലത്തീഫാണ് കോടതിയെ സമീപിച്ചത്.
തെൻറ ഉടമസ്ഥതയിലുള്ള ഭൂമിയിലെ പഴയ കുളം 2015ൽ നവീകരിച്ചെന്നും കുന്നിൻപ്രദേശമായതിനാൽ മഴ പെയ്ത് ചളിയും മണ്ണും നിറഞ്ഞ് കുളം നികന്നുപോകുന്നത് ഒഴിവാക്കാൻ ചുറ്റുമതിൽ കെട്ടി സംരക്ഷിച്ചെന്നുമാണ് ഹരജിയിൽ പറയുന്നത്. കുളം നവീകരിച്ചതിനെതിരെ സമീപവാസികൾ പരാതി നൽകിയിട്ടില്ല.
എന്നാൽ, മരുമകനായ പി.വി. അൻവറിനോടുള്ള വ്യക്തിവൈരാഗ്യം നിമിത്തം ചിലർ ഇത് തടയണയാണെന്ന് ആരോപിച്ച് പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ഹിയറിങ് നടത്തി നടപടിയെടുക്കാൻ പെരിന്തൽമണ്ണ സബ് കലക്ടർക്ക് മലപ്പുറം ജില്ല കലക്ടർ നിർദേശം നൽകി. ഇതനുസരിച്ച് നൽകിയ നോട്ടീസ് പ്രകാരം താൻ ഹാജരായി വിശദ സത്യവാങ്മൂലം നൽകിയിരുന്നു.
പിന്നീട് ഒക്ടോബർ 24ന് സംയുക്ത പരിശോധനയും നടത്തി. സംയുക്ത പരിശോധനയിലെ വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് തടയണ പൊളിക്കാൻ നോട്ടീസ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.