പി.വി. അൻവറിന്റെ മിച്ചഭൂമി: ഗവർണർക്ക് പരാതി നൽകും
text_fieldsകോഴിക്കോട്: പി.വി. അൻവർ എം.എൽ.എ സ്വന്തമാക്കിയ മിച്ചഭൂമി അഞ്ച് മാസത്തിനകം തിരിച്ചുപിടിക്കണമെന്ന കോടതിയലക്ഷ്യക്കേസിലെ ഉത്തരവ് ഒരുവർഷവും രണ്ടുമാസവും പിന്നിട്ടിട്ടും നടപ്പാക്കാതെ സർക്കാർ ഭരണഘടനാതത്ത്വങ്ങൾ ലംഘിക്കുകയാണെന്നും ഇതിനെതിരെ ഗവർണർക്ക് പരാതി നൽകുമെന്നും ദേശീയ വിവരാവകാശ കൂട്ടായ്മ കേരളഘടകം കോഓഡിനേറ്റർ കെ.വി. ഷാജി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കോടതി യലക്ഷ്യക്കേസിലെ ഉത്തരവ് സർക്കാർ അട്ടിമറിച്ചിരിക്കുകയാണ്. 11ഒരേ വിഷയത്തിൽ രണ്ട് ഹൈകോടതി ഉത്തരവുകളുണ്ടായിട്ടും ഭൂപരിഷ്കരണ നിയമം ലംഘിച്ച എം.എൽ.എക്കുവേണ്ടി അത് നടപ്പാക്കാത്തത് കേരളചരിത്രത്തിൽ ആദ്യസംഭവമാണ്. മിച്ചഭൂമി ആറ് മാസത്തിനകം തിരിച്ചുപിടിക്കണമെന്ന് 2020 മാർച്ച് 20ന് കോടതി ഉത്തരവിട്ടിരുന്നു.
ഇത് നടപ്പാക്കാത്തതിനാലാണ് കോടതിയലക്ഷ്യ ഹരജിയുമായി വീണ്ടും കോടതിയെ സമീപിച്ചത്. അഞ്ച് മാസത്തിനകം സർക്കാർ ഉത്തരവ് നടപ്പാക്കണമെന്നായിരുന്നു ഹൈകോടതി ഉത്തരവിട്ടത്. ഇതെല്ലാം സർക്കാർ അട്ടിമറിച്ച് എം.എൽ.എയെ സംരക്ഷിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഗവർണർക്ക് പരാതി നൽകുന്നതെന്ന് കെ.വി. ഷാജി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.