മുസ്ലിംലീഗ് നേതാവ് പി.വി മുഹമ്മദ് അരീക്കോട് അന്തരിച്ചു
text_fieldsഅരീക്കോട്: മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തകസമിതി അംഗവും പ്രഭാഷകനുമായ പി.വി. മുഹമ്മദ് അരീക്കോട് അന്തരിച്ചു. 80 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ ശനിയാഴ്ച രാത്രി ഏഴോടെയായിരുന്നു മരണം.
മലപ്പുറം ജില്ല കൗൺസിൽ അംഗം, ഖാദി ബോർഡ് ഡയറക്ടർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. 1996ൽ കോഴിക്കോട് മേപ്പയൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും എ. കണാരനോട് പരാജയപ്പെട്ടു. ലീഗ് ദേശീയ കൗൺസിൽ അംഗം, ജില്ല വൈസ് പ്രസിഡൻറ്, മഞ്ചേരി മണ്ഡലം ട്രഷറർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു.
പരേതരായ പുത്തൻവീട്ടിൽ അഹമ്മദിെൻറയും പാത്തുമ്മയുടെയും മകനാണ്. ഭാര്യമാർ: നുസൈബ, പരേതയായ കദീജ. മക്കൾ: പി.വി. മനാഫ് (ജില്ല പഞ്ചായത്ത് അംഗം), ഇക്ബാൽ, ആയിഷക്കുട്ടി, കമറുന്നീസ, ഷരീഫ് (ചന്ദ്രിക), ബഷീർ. മരുമക്കൾ: മുജീബ്, ആസിഫ്, സുമയ്യ, റജുല, ജസ്ന, മൻസൂറ. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് പുത്തലം മുല്ലപ്പള്ളി ഖബർസ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.