‘മറുനാടൻ മലയാളി’ക്കെതിരെ പരാതിയുമായി പി.വി. ശ്രീനിജിൻ എം.എൽ.എ
text_fieldsകോലഞ്ചേരി: നിരന്തരമായി തനിക്കെതിരെ വ്യക്ത്യാധിക്ഷേപം നടത്തുകയും വ്യാജവാർത്ത ചമക്കുകയും ചെയ്യുന്ന ‘മറുനാടൻ മലയാളി’ ഓൺലൈൻ പോർട്ടലിനെതിരെ പൊലീസിൽ പരാതി നൽകിയതായി പി.വി. ശ്രീനിജിൻ എം.എൽ.എ.
കുറേ വർഷങ്ങളായി തന്നെ നിരന്തരം വേട്ടയാടുകയാണ്. ആസൂത്രിതമായ അജണ്ടയുടെ ഭാഗമായാണ് ഇത്തരം വാർത്തകളുണ്ടാക്കുന്നതെന്ന് സംശയിക്കുന്നു. ഈ സാഹചര്യത്തിലാണ് നിയമനടപടി സ്വീകരിക്കുന്നതോടൊപ്പം പൊലീസിൽ പരാതി നൽകിയത്.
എഡിറ്റർ ഷാജൻ സ്കറിയ, സി.ഇ.ഒ ആൻ മേരി ജോർജ്, ചീഫ് എഡിറ്റർ ഋജു എന്നിവരെ പ്രതികളാക്കിയാണ് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.