പൊതുമരാമത്ത് വകുപ്പിൽ അഞ്ചുവർഷത്തിൽ മറിഞ്ഞത് 7500 കോടി –മന്ത്രി സുധാകരൻ
text_fieldsതിരുവനന്തപുരം: കഴിഞ്ഞ സർക്കാറിെൻറ കാലത്ത് പൊതുമരാമത്ത് വകുപ്പിൽ നിയമനത്തി നും സ്ഥലംമാറ്റത്തിനുമായി അഞ്ച് വർഷംകൊണ്ട് കൈമറിഞ്ഞത് 7500 കോടി രൂപയുടെ കോഴ. പ്ര തിവർഷം 1500 കോടി രൂപയായിരുന്നെന്നും മന്ത്രി ജി. സുധാകരൻ. നിയമസഭയിൽ ധനാഭ്യർഥന ചർ ച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. 2015ൽ വിജിലൻസ് ഡിവൈ.എസ്.പി പൊതുമരാമത്ത് വകുപ്പിലെ അഴിമതി സംബന്ധിച്ച് ഒമ്പത് പോയൻറുള്ള റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അതിൽ നടപടികളൊന്നുമുണ്ടായില്ല. ഒരു എക്സിക്യൂട്ടിവ് എൻജിനീയർ രണ്ട് മുതൽ അഞ്ച് കോടി രൂപ വരെയാണ് കോഴയായി നൽകിയിരുന്നത്. മൂന്നുവർഷം കൊണ്ട് അയാൾ ആയിരംകോടി രൂപയുടെ പ്രവൃത്തി ചെയ്താൽ 300 കോടി രൂപ ലഭിക്കില്ലേ. അഞ്ച് വർഷം കൊണ്ട് 7500 കോടി രൂപയുടെ കോഴപ്പണം വ്യാപരിച്ചിരുന്നുവെന്നാണ് മനസ്സിലാകുന്നത്.
ഇൗ സർക്കാർ വന്നശേഷം ഒരാൾക്കും സ്ഥലംമാറ്റത്തിന് പണം വാങ്ങിയതായി ആർക്കും പറയാൻ കഴിയില്ല. മാനദണ്ഡം അനുസരിച്ച് മാത്രമാണ് സ്ഥലംമാറ്റം കൊടുത്തതെന്നും സുധാകരൻ പറഞ്ഞു. ഇൗ സർക്കാർ അധികാരത്തിൽ വന്നശേഷം പൊതുമരാമത്ത് വകുപ്പിൽ ഒരു ചീഫ് എൻജിനീയർ ഉൾപ്പെടെ 103 പേരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. 33 പേർ ഒഴികെയുള്ളവരെ തിരിച്ചെടുത്തു. 371 പേർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചുവരികയാണ്. ജീവനക്കാരിൽ മൂന്നിെലാന്നുപേരെയും നിർബന്ധമായും മൂന്നുവർഷം കൂടുേമ്പാൾ സ്ഥലംമാറ്റുന്നുണ്ട്. പാലാരിവട്ടം പാലത്തിെൻറ കാര്യത്തിൽ വിജിലൻസ് റിപ്പോർട്ട് പരിശോധിച്ച് നടപടിയെടുക്കും. ഇ. ശ്രീധരെൻറ റിപ്പോർട്ട് ലഭിച്ചശേഷം പാലം പൂർണമായി പൊളിച്ചുനീക്കണമോ അടിത്തറ നിലനിർത്തി പുതുക്കിപ്പണിയണോ എന്ന് തീരുമാനിക്കും. ഇൗ സർക്കാറിെൻറ കാലത്തുതന്നെ പാലം പുതുക്കിപ്പണിയും. ഇപ്പോൾ നിർമിക്കുന്ന 300ൽപരം പാലങ്ങളുടെ നിർമാണം സംബന്ധിച്ച് റിപ്പോർട്ട് വാങ്ങിയിട്ടുണ്ട്.
നാല് മണിക്കൂർ കൊണ്ട് തിരുവനന്തപുരത്തുനിന്ന് കാസർകോട് എത്താവുന്ന ഹൈസ്പീഡ് റെയിൽവേ പദ്ധതിയുടെ റിപ്പോർട്ട് സർക്കാറിന് ലഭിച്ചിട്ടുണ്ട്. 66000 കോടി രൂപയാണ് പദ്ധതിക്ക് വേണ്ടത്. നിലവിലുള്ള ലൈനിലൂടെ പോകാമോ, പ്രത്യേക ലൈൻ വേണമോ എന്നതിലൊന്നും തീരുമാനമെടുത്തിട്ടില്ല. വേഗത്തിൽ എത്താവുന്ന റെയിൽവേ ലൈൻ കേരളത്തിൽ ആവശ്യമാണ്.
ജർമൻ ബാങ്ക് സംസ്ഥാനത്ത് റോഡ് നിർമാണത്തിന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിെൻറ നടപടികൾ പൂർത്തിയായിട്ടില്ല. കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ സർക്കാറിനെ ആക്ഷേപിക്കുകയാണ്. തീവണ്ടി ആകാശത്തുകൂടെ ഒാടുമോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. കടുത്ത അവഗണനയാണ് റെയിൽവേ കേരളത്തോട് കാണിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.