കരാറുകാർ കടുപ്പിച്ചു; ജി.എസ്.ടിയിൽ വഴിമുട്ടി മരാമത്ത് പ്രവൃത്തി
text_fieldsതിരുവനന്തപുരം: കേന്ദ്രസർക്കാറിെൻറ ചരക്കുസേവന നികുതിയിൽ (ജി.എസ്.ടി) വഴിമുട്ടി സംസ്ഥാനത്തെ മരാമത്ത് പ്രവൃത്തികൾ. 12 ശതമാനം ജി.എസ്.ടി അംഗീകരിക്കില്ലെന്നാണ് കരാറുകാരുടെ നിലപാട്. എസ്റ്റിമേറ്റിൽ ജി.എസ്.ടി ഉൾപ്പെടുത്തണമെന്ന ആവശ്യത്തിൽ കരാറുകാർ ഉറച്ചുനിന്നതോടെ കഴിഞ്ഞദിവസം തദ്ദേശഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ നടന്ന അനുരഞ്ജന ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞു. നികുതിയിളവ് നൽകിയാൽ കോടികളുടെ നഷ്ടമുണ്ടാക്കുന്നതിനാൽ വിഷയം ധനവകുപ്പിനെയും വിഷമവൃത്തത്തിലാക്കി. വരും ദിവസങ്ങളിലും കരാറുകാരുടെ സംഘടനകളുമായി ചർച്ച നടത്തും.
തദ്ദേശവകുപ്പിന് കീഴിലെ പദ്ധതികളാണ് ജി.എസ്.ടിയിൽ തട്ടി അനിശ്ചിതത്വത്തിലായത്. നടപ്പുസാമ്പത്തികവർഷത്തെ 1,20,000ലേറെ വരുന്ന പ്രോജക്ടുകളിൽ 13000 എണ്ണം മാത്രമാണ് ഇതിനകം ടെൻഡർ പൂർത്തീകരിച്ചത്. പുതിയ റോഡ് നിർമാണം, റീടാറിങ്, റോഡിെൻറ പാർശ്വഭാഗം കെട്ടൽ തുടങ്ങിയ ഒേട്ടറെ പ്രവൃത്തി ഉൾപ്പെടുന്നതാണ് തദ്ദേശവകുപ്പിെൻറ പ്രോജക്ട്. ജി.എസ്.ടി നിലവിൽവന്ന ജൂലൈ ഒന്നിനുശേഷമുള്ള പ്രവൃത്തിക്ക് 12 ശതമാനം നികുതിയെന്നതാണ് കരാറുകാരെ ചൊടിപ്പിച്ചത്. ഇത്രയും നികുതി നൽകുന്നത് വൻ നഷ്ടമുണ്ടാക്കുന്നുവെന്നാണ് ഇവരുടെ നിലപാട്. ചുരുക്കം ചില പ്രവൃത്തികൾ മാത്രമാണ് ജൂലൈ ഒന്നിന് മുമ്പ് പൂർത്തീകരിച്ചത്. പ്രവൃത്തി പുരോഗമിക്കുന്നതിനും ജി.എസ്.ടി ബാധകമായതിനാൽ ഭൂരിപക്ഷം പദ്ധതികളും പാതിവഴിയിൽ മുടങ്ങിയിരിക്കയാണ്. സാമ്പത്തികവർഷം പാതി പിന്നിട്ടിട്ടും ഭൂരിപക്ഷം പ്രവൃത്തിയും മുടങ്ങുന്ന സ്ഥിതി സർക്കാറിന് വൻ നഷ്ടമുണ്ടാക്കും.
പൊതുമരാമത്ത് വകുപ്പിെൻറ പുതിയ പ്രവൃത്തികൾ ഏറ്റെടുക്കേണ്ടെന്ന നിലപാടിലാണ് കരാറുകാർ. ജി.എസ്.ടി വരുന്നതിനുമുമ്പ് നാലു ശതമാനം വാറ്റ് ആണ് കരാറുകാർ നൽകിയിരുന്നത്. കൃത്യമായി ബില്ലുകൾ സമർപ്പിക്കുന്നവർക്ക് രണ്ടും മൂന്നും ശതമാനമാണ് നികുതി അടക്കേണ്ടിവന്നിരുന്നത്. ഇത് ഒറ്റയടിക്ക് 12 ആയത് അംഗീകരിക്കാനാവില്ലെന്ന് കഴിഞ്ഞദിവസം നടന്ന ചർച്ചയിലും കരാറുകാർ ആവർത്തിച്ചു. കരാറുകാർക്ക് 10 ശതമാനം ലാഭവിഹിതമാണ് സർക്കാർ നിശ്ചയിച്ചതെന്നും അതിൽനിന്ന് 12 ശതമാനം ജി.എസ്.ടി അടക്കുന്നത് അപ്രായോഗികമാണെന്നും പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കരാർ ഏറ്റെടുക്കില്ലെന്നും ഒാൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജന. സെക്രട്ടറി സണ്ണി ചെന്നിക്കര ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.