30 വർഷത്തോളം പഴക്കമുള്ള ഖബർ പൊളിച്ച നിലയിൽ
text_fieldsഎടവണ്ണ: മുണ്ടേങ്ങര പള്ളി ഖബർസ്ഥാനിലെ വർഷങ്ങൾ പഴക്കമുള്ള ഖബർ പൊളിച്ച നിലയിൽ കണ്ടെത്തി. മസ്ജിദിൽ മുജാഹിദീൻ മുണ്ടേങ്ങര പള്ളിയിലെ ഖബർസ്ഥാനിലെ 30 വർഷത്തോളം പഴക്കമുള്ള ഖബറാണ് കുഴിച്ച നിലയിൽ കണ്ടെത്തിയത്.
ഖബർസ്ഥാനിൽ ദിവസങ്ങളായി കാടുവെട്ടി വൃത്തിയാക്കുന്ന പ്രവൃത്തി നടത്തിവരുന്നുണ്ട്. ഇതിനിടയിലാണ് ഖബറിലെ മണ്ണ് മുഴുവൻ നീക്കം ചെയ്തതായി തൊഴിലാളികളുടെ ശ്രദ്ധയിൽപെട്ടത്.
തുടർന്ന് തൊഴിലാളികൾ പള്ളി ഭാരവാഹികൾക്ക് വിവരം നൽകുകയായിരുന്നു. ഖബറിന് ഏകദേശം മുപ്പതോളം വർഷം പഴക്കമുണ്ടെന്ന് കരുതുന്നതായി പള്ളി കമ്മിറ്റി പ്രസിഡൻറ് വി.പി. അലവി പറഞ്ഞു. മാസങ്ങൾക്ക് മുമ്പാണ് ഇത്തരമൊരു പ്രവൃത്തി നടത്തിയതെന്ന് കരുതുന്നതായും ഭാരവാഹികൾ പറഞ്ഞു.
ഭാരവാഹികളുടെ പരാതിയിൽ എടവണ്ണ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം നടത്തുമെന്ന് എടവണ്ണ സ്റ്റേഷൻ എസ്.എച്ച്.ഒ ഷിജോ സി. തങ്കച്ചൻ പറഞ്ഞു. തിങ്കളാഴ്ച 10ഓടെയാണ് പൊലീസ് സ്ഥലം പരിശോധിച്ചത്. വാർഡ് മെംബർ എം. ജസീൽ ഉൾപ്പെടെയുള്ളവരും സ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.