ഖത്തർ പ്രതിസന്ധി: യാത്രക്കാരുടെ എണ്ണത്തിൽ നേരിയ കുറവ്
text_fieldsകൊണ്ടോട്ടി: ഖത്തർ പ്രതിസന്ധിയെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ദോഹയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ നേരിയ കുറവ്. സന്ദർശക വിസയിൽ പോകുന്ന യാത്രക്കാരുടെയും ജിദ്ദയിലേക്ക് കണക്ഷൻ ഫ്ലൈറ്റിൽ പോകുന്നവരുടെയും എണ്ണത്തിലാണ് കുറവ് വന്നത്. ഖത്തർ എയർവേസിന് സൗദിയിലേക്ക് വിലക്ക് ഏർപ്പെടുത്തിയതോടെയാണ് ജിദ്ദയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ കുറവ് വന്നത്.
ഖത്തർ പ്രതിസന്ധി മറ്റ് രീതിയിൽ കാര്യമായി ബാധിച്ചിട്ടില്ലെന്ന് വിവിധ വിമാന കമ്പനികളുടെ പ്രതിനിധികൾ പറഞ്ഞു. സാധാരണ റമദാനിൽ ഗൾഫ് നാടുകളിലേക്ക് യാത്രക്കാർ കുറവായിരിക്കും. ഇൗ സമയങ്ങളിൽ കയറ്റുമതി വർധിക്കാറുണ്ട്. ഇൗ സമയത്തു ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതിയാണ് വർധിക്കുക. ഇത്തവണയും ദോഹയിലേക്ക് അടക്കം വർധന വന്നിട്ടുണ്ടെന്ന് അധികൃതർ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.