ഖത്തർ പ്രശ്നം: കരിപ്പൂരിൽനിന്നുള്ള സർവിസുകളെയും ബാധിക്കും
text_fieldsകൊണ്ടോട്ടി: ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കാനുള്ള നാല് ഗൾഫ് രാജ്യങ്ങളുടെ തീരുമാനം കരിപ്പൂരിൽനിന്നുള്ള സർവിസുകളെയും ബാധിക്കും. കരിപ്പൂർ വിമാനത്താവളത്തിൽനിന്നുള്ള ഖത്തർ എയർവേസിെൻറ സർവിസുകളെയാണ് വിഷയം ബാധിക്കുക. നിലവിൽ കരിപ്പൂരിൽനിന്ന് ദോഹയിലേക്ക് പ്രതിദിന സർവിസ് മാത്രമാണുള്ളത്.
അതേസമയം, ഖത്തർ എയർവേസിെൻറ കണക്ഷൻ സർവിസുകെള ഉപയോഗിച്ച് ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്ക് നിരവധി പേർ കരിപ്പൂർ വഴി പോകാറുണ്ട്. കരിപ്പൂരിൽനിന്ന് ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്ക് നേരിട്ട് സർവിസുകളില്ലാത്തതിനാലാണ് കണക്ഷൻ ഫ്ലൈറ്റുകളെ ആശ്രയിക്കുന്നത്. ഖത്തർ എയർവേസിൽ ദോഹ വഴിയാണ് ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്ക് പോകാറുള്ളത്. ഇവരെയാണ് പുതിയ തീരുമാനം ബാധിക്കുക.
കൂടാതെ, ദോഹ വഴിയുള്ള ഉംറ തീർഥാടകരും നിരവധിയാണ്. പുതിയ സാഹചര്യത്തിൽ മറ്റു വിമാനകമ്പനികളെ യാത്രക്കാർ ആശ്രയിക്കേണ്ടി വരും. വരുംദിവസങ്ങളിൽ ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്ക് ഖത്തർ എയർവേസിൽ നിരവധി പേർ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെന്ന് വിമാനകമ്പനി അധികൃതർ പ്രതികരിച്ചു.
ഇവരുെട തുക മടക്കി നൽകുകയോ മറ്റു വിമാനത്തിൽ അയക്കുകയോ ചെയ്യും. നാല് രാജ്യങ്ങളിലേക്കും പുതിയതായി ബുക്കിങ് അനുവദിക്കേണ്ടെന്നാണ് മുകളിൽനിന്ന് ലഭ്യമായിരിക്കുന്ന വിവരമെന്നും അധികൃതർ പറഞ്ഞു. അതേസമയം, ദോഹയിലേക്കുള്ള സർവിസുകൾ നിലവിലെ രീതിയിൽ തുടരും. ഇൗ സർവിസുകളെ വിഷയം ബാധിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.