നല്ല സമൂഹത്തിന് ഗുണനിലവാരമുള്ള വിദ്യാർഥികൾ ഉയർന്നുവരണം -രാഷ്ട്രപതി
text_fieldsപെരിയ (കാസർകോട്): നല്ല സമൂഹത്തിനായി ഗുണനിലവാരമുള്ള കുട്ടികളെ വളർത്തികൊണ്ടുവരണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രാജ്യത്തിന്‍റെ പുതിയ വിദ്യാഭ്യാസ നയം അതാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർവകലാശാല കേരളയിൽ അഞ്ചാമത് ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയിരുന്നു രാഷ്ട്രപതി.
വിദ്യകൊണ്ട് പ്രബുദ്ധരാകുക, സംഘടന കൊണ്ട് ശക്തരാകുകയെന്ന് പറഞ്ഞ നാരായണ ഗുരുവിന്‍റെ മണ്ണാണ് ഇത്. സാമൂഹിക പരിഷ്കരണത്തിന് വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണെന്ന് ഗുരുവചനത്തിലൂടെ പ്രഖ്യാപിക്കപ്പെടുന്നു. വൈവിധ്യങ്ങായ ചിന്തകളാണ് വിദ്യാഭ്യാസത്തിന്‍റെ കാതൽ. ചിന്തകളുടെ മുറിയാത്ത വൃത്തം രാഷ്ട്രത്തിന്‍റെ മുതൽക്കൂട്ടാണ്. നാളത്തെ ലോകത്തിനായി നിർമിക്കപ്പെടുന്നതാണത്. നളന്ദയും തക്ഷശിലയും പോലെ നമ്മുടെ പാരമ്പര്യത്തിൽ ഊന്നിക്കൊണ്ടുവേണം നാംപുതിയ ചിന്തകളെ സ്വീകരിക്കേണ്ടത്. സ്വതന്ത്രവും പ്രഫഷണലുമായ ചിന്തകൾ രാഷ്ട്ര നിർമാണത്തിന് അത്യന്താപേക്ഷിതമാണ് -രാഷ്ട്രപതി പറഞ്ഞു.
ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര മന്ത്രി വി. മുരളീധരൻ, തദ്ദേശ വകുപ്പു മന്ത്രി എം.വി. ഗോവിന്ദൻ, വൈസ് ചാൻസലർ ഇൻചാർജ് കെ.സി. ബൈജു എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.