പ്രവാസികള്‍ക്കായി വെല്‍ഫെയര്‍ പാര്‍ട്ടി ജനകീയ ക്വാറൻറീൻ ഹോമുകള്‍ ഒരുക്കുന്നു
text_fieldsതിരുവനന്തപുരം: വിദേശത്തുനിന്ന് മടങ്ങിവരുന്ന പ്രവാസികളില്‍ സ്വന്തമായി ഹോം ക്വാറൻറീൻ സൗകര്യമില്ലാത്തവര്‍ക്ക് വെല്‍ഫെയര്‍ പാര്‍ട്ടി ജനകീയ ക്വാറൈൻറന്‍ ഹോമുകള്‍ ഒരുക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം അറിയിച്ചു. പാര്‍ട്ടി പഞ്ചായത്ത്, യൂനിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പൊതുജനങ്ങളുടെ സഹകരണത്തോടെയാണ് ജനകീയ ക്വാറൻറീന് ഹോമുകള്‍ ഒരുക്കുക.
പ്രവാസികളെ ശത്രുക്കളും രോഗവാഹകരുമായി കാണുന്ന ദുഷ്ടലാക്കിനെ ജനങ്ങളെ അണിനിരത്തി നേരിടുന്നതാണ് ജനകീയ ക്വാറൻറീന് ഹോമുകള്‍. പ്രവാസികളുടെയും പൊതുജനങ്ങളുടെയും സുരക്ഷിതത്വം ക്വാറൻറീന് ഹോമുകളുടെ സുഗമമായ നടത്തിപ്പിലൂടെ ഉറപ്പുവരുത്താന്‍ കഴിയും.
അടഞ്ഞുകിടക്കുന്ന വീടുകളും പ്രവാസികളുടെ വീടുകളുമൊക്കെ ഇതിനായി കണ്ടെത്തും. പ്രാദേശിക ഭരണകൂടങ്ങളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നിർദേശങ്ങളനുസരിച്ചായിരിക്കും പ്രവര്‍ത്തിക്കുക. പാര്‍ട്ടി പ്രവര്‍ത്തകര്‍ വളണ്ടിയര്‍ സേവനം ഉറപ്പുവരുത്തും.
പ്രവാസികളുടെ മടങ്ങിവരുന്നതിന് കഴിയുന്ന രീതിയിലൊക്കെ വഴിമുടക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. യാത്രാ വിമാനങ്ങള്‍ക്ക് തടയിടാനുള്ള പരിശ്രമങ്ങളൊക്കെ പരാജയപ്പെട്ടപ്പോള്‍ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറൻറീന് അവസാനിപ്പിച്ചും ഉള്ളതിന് തന്നെ ചാര്‍ജ് ഈടാക്കിയുമാണ് അടുത്ത തടസ്സം സൃഷ്ടിച്ചത്.
സര്‍ക്കാറിെൻറ തന്നെ ആശീര്‍വാദത്തോടെയും മന്ത്രിമാരുടെ പ്രസ്താവനകളിലൂടെയുമാണ് കേരളത്തില്‍ പ്രവാസി വിരുദ്ധ വികാരം ഉണ്ടാകുന്നത്. ഇതിെൻറ തുടര്‍ച്ചയാണ് സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളില്‍ പ്രവാസികള്‍ക്ക് എതിരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍.
പ്രവാസികളോടുള്ള സര്‍ക്കാറിെൻറ നിലപാട് ആത്മാര്‍ഥതയില്ലാത്തതാണെന്ന് വ്യക്തമായിരിക്കുന്നു. കോവിഡ് ഭീതിയില്‍ കഴിയുന്ന പ്രവാസികളോടുള്ള വെല്‍ഫെയര്‍ പാര്‍ട്ടിയുടെ കരുതലാണ് ജനകീയ ക്വാറൻറീന് ഹോമുകള്‍. നാടിെൻറ വികസനത്തിന് മുന്നില്‍ നടന്നവരുടെ കൈപിടിക്കാന്‍ കേരള ജനത മുന്നോട്ടുവരുമെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.