സബ്കലക്ടറുടെ ക്വാറൻറീൻ ലംഘനം: ഗൺമാനെയും തിരിച്ചെടുത്തു
text_fieldsകൊല്ലം: ക്വാറൻറീനിലിരിക്കെ മുങ്ങിയതിനെത്തുടർന്ന് സബ് കലക്ടർക്കൊപ്പം സസ്പെൻഷനിലായ ഗൺമാനെയും തിരിച്ചെടുത്തു. അനുപം മിശ്രയുടെ ഗൺമാനായിരുന്ന സി.പി.ഒ സുജിത്തിനെയാണ് സർവിസിൽ തിരിച്ചെടുത്ത് സിറ്റി പൊലീസ് കമീഷണർ ഉത്തരവിട്ടത്.
കൊല്ലം സബ് കലക്ടറായിരുന്ന അനുപം മിശ്രയെ മാർച്ച് 27നാണ് ക്വാറൻറീൻ ലംഘനത്തിന് സസ്പെൻഡ് ചെയ്തത്. ഇതോടൊപ്പം ഗൺമാൻ എസ്. സുജിത്ത്, ഡ്രൈവർ സന്തോഷ്കുമാർ എന്നിവരേയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.
സബ് കലക്ടറുടെയും ഡ്രൈവറുടെയും സസ്പെൻഷൻ പിൻവലിച്ചെങ്കിലും ഗൺമാൻ സസ്പെൻഷനിൽ തുടരുകയായിരുന്നു. ഗൺമാൻ സുജിത്തിനോട് ക്വാറൻറീനിൽ പോകാൻ നിർദേശിച്ചിട്ടില്ലെന്ന് ഡി.എം.ഒ തന്നെ വ്യക്തമാക്കിയിരുന്നെങ്കിലും നടപടി പിൻവലിച്ചില്ല. ഇത് വാർത്തയായതോടെയാണ് സുജിത്തിെൻറ അപേക്ഷ പരിഗണിച്ച് തിരിച്ചെടുക്കുന്നതായി ഉത്തരവിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.