വാളയാറിലെത്തിയ ജനപ്രതിനിധികൾക്ക് ക്വാറന്‍റീൻ: യൂത്ത് കോണ്‍ഗ്രസ് ഹൈകോടതിയിലേക്ക്
text_fieldsകൊച്ചി: വാളയാറിലെത്തിയ യു.ഡി.എഫ് ജനപ്രതിനിധികളോട് ക്വാറന്‍റീനില്‍ പോകാന്‍ ആവശ്യപ്പെട്ടതിനെതിരെ യൂത്ത് കോണ്‍ഗ്രസ് ഹൈകോടതിയെ സമീപിക്കുന്നു. ഗുരുവായൂരില്‍ മന്ത്രി എ.സി മൊയ്തീന്‍ ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയ പ്രവാസികളെ സന്ദര്‍ശിച്ചിരുന്നു. ഇവര്‍ക്ക് പിന്നീട് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയോട് ക്വാറന്‍റീനില്‍ പോകാന്‍ ആവശ്യപ്പെടാത്തതും യൂത്ത് കോണ്‍ഗ്രസ് പരാതിയില്‍ ഉന്നയിക്കും.
അതേസമയം, മന്ത്രിയുടെ തെക്കുംകരയിലുള്ള വീടിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായെത്തി. മന്ത്രി എ.സി മൊയ്തീന്‍ കോവിഡ് ബോംബ്, ക്വാറന്റീലാക്കുക എന്ന മുദ്രാവാക്യവുമായി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധം നടക്കുമ്പോള്‍ മന്ത്രി വീട്ടിലുണ്ടായിരുന്നു. അത്യാവശ്യം കാര്യങ്ങൾക്കുവേണ്ടി മാത്രമേ പുറത്തിറങ്ങുന്നുള്ളൂ എന്നും മെഡിക്കൽ ബോർഡ് തന്നോട് ക്വാറന്‍റീനിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
വാളയാറില്‍ എത്തിയ മലപ്പുറം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലായിരുന്നു അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍, പൊലീസുകാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരും 14 ദിവസം നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചത്. രോഗി ഉണ്ടായിരുന്ന സമയത്ത് ചെക്ക് പോസ്റ്റിലുണ്ടായിരുന്ന എം.പിമാരായ വി.കെ ശ്രീകണ്oൻ, ടി.എൻ പ്രതാപൻ, രമ്യ ഹരിദാസ്, എം.എൽ.എമാരായ ഷാഫി പറമ്പിൽ, അനിൽ അക്കരെ എന്നിവർ നിരീക്ഷണത്തിൽ പോകണമെന്ന് ആവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.