പരിസ്ഥിതിലോല മേഖലക്ക് ഇരുട്ടടിയായി സർക്കാർ നിർദേശം
text_fieldsതിരുവനന്തപുരം: പാറ നിറഞ്ഞ പ്രദേശം പരിസ്ഥിതി ലോല മേഖല (ഇ.എസ്.എ) പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന സർക്കാർ ആവശ്യം ക്വാറികൾ നിലനിർത്താനെന്ന് ആക്ഷേപം.
സംരക്ഷിത വനവും ലോക പൈതൃക സ്ഥലങ്ങളും മാത്രം ഇ.എസ്.എ പരിധിയില്‍ കൊണ്ടുവന്നാല്‍ മതിയെന്നാണ് സംസ്ഥാന സര്‍ക്കാർ പ്രധാനമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെടുന്നത്. ഇതോടെ ഇ.എസ്.എ എന്ന നിർദേശം സംസ്ഥാനത്ത് ഇല്ലാതാകും. ജനവാസകേന്ദ്രങ്ങളെയും തോട്ടങ്ങളെയും ഇ.എസ്.എയിൽ നിന്ന് ഒഴിവാക്കുേമ്പാൾ തണ്ണീർത്തടങ്ങളും പാറകളും ഉൾപ്പെടുന്ന പ്രദേശങ്ങൾ കൂട്ടിച്ചേർക്കാമെന്ന് നേരേത്ത കേന്ദ്രസർക്കാറിന് നൽകിയ ഉറപ്പിന് വിരുദ്ധമായാണ് നിവേദനം.
കേന്ദ്ര, സംസ്ഥാന വനനിയമങ്ങൾ പ്രകാരം സംരക്ഷിക്കുന്ന പ്രദേശങ്ങൾ എങ്ങനെ ഇ.എസ്.എക്ക് കീഴിലാകുമെന്നതാണ് തർക്കം. സംരക്ഷിതവനമേഖലക്ക് പുറത്താണ് ഇ.എസ്.എയായി വിജ്ഞാപനം ചെയ്യപ്പെടേണ്ട പ്രദേശം. 1986ലെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരമാണ് വനഭൂമിക്ക് പുറത്തെ പ്രദേശം ഇ.എസ്.എയായി നിശ്ചയിക്കുന്നത്. ഇ.എസ്.എയിൽ വനംവകുപ്പിെൻറ ഇടെപടൽ അനുവദിക്കുന്നില്ല.
കസ്തൂരി രംഗന് റിപ്പോര്‍ട്ട് പ്രകാരം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് സംസ്ഥാനത്തെ 123 വില്ലേജുകള്‍ ഉള്‍പ്പെടുന്ന 9993.7 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതിലോലപ്രദേശമായി കണക്കാക്കിയിരുന്നു. ജനവാസകേന്ദ്രങ്ങളും തോട്ടങ്ങളും ജലാശയങ്ങളും പാറ നിറഞ്ഞ പ്രദേശങ്ങളും ഒഴിവാക്കണമെന്നാണ് സര്ക്കാൻ ആവശ്യപ്പെട്ടത്. അതനുസരിച്ച് 92 വില്ലേജുകളിലെ 8656 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് ഇ.എസ്.എയില്‍ വരുന്നത്. ഇതനുസരിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.