ക്വാറി: ചട്ടം ഭേദഗതി ചെയ്യാതെയിറക്കിയ ഉത്തരവ് നടപ്പാക്കരുതെന്ന് മന്ത്രി ചന്ദ്രശേഖരൻ
text_fieldsതിരുവനന്തപുരം: കൃഷിയോഗ്യമല്ലെന്നും ഖനനത്തിന് യോഗ്യമാണെന്നും റിപ്പോർട്ട് ലഭിക ്കുന്ന ഭൂമിയിൽ ഖനനം നടത്താൻ അനുമതി നൽകുന്ന സർക്കാർ ഉത്തരവ് നടപ്പാക്കരുതെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ രേഖാമൂലം നിർദേശം നൽകി. ഇക്കാര്യത്തിൽ മന്ത്രിസഭ തീരു മാനം വന്നതിന് പിന്നാലെ തിരക്കിട്ട് സർക്കാർ ഉത്തരവിറക്കിയതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. ചട്ടങ്ങളിൽ ഭേദഗതി വരുത്താതെ സർക്കാർ ഉത്തരവ് നടപ്പാക്കരുതെന്നാണ് നിർദേശം. ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നതും താൻ അറിഞ്ഞിട്ടാകണമെന്നും നിർദേശമുണ്ട്. ഇക്കഴിഞ്ഞ അഞ്ചിന് ചേർന്ന മന്ത്രിസഭ യോഗമാണ് കൃഷിയോഗ്യമല്ലെന്നും ഖനനത്തിന് യോഗ്യമാണെന്നും റിപ്പോർട്ട് ലഭിക്കുന്ന ഭൂമിയിൽ ഖനനാനുമതി നൽകാൻ തീരുമാനിച്ചത്.
കരിങ്കല്ലിെൻറ ലഭ്യത കുറവ് ചൂണ്ടിക്കാട്ടി വ്യവസായമന്ത്രിയാണ് വിഷയം മന്ത്രിസഭയിൽ കൊണ്ടുവന്നത്. ജിയോളജിസ്റ്റ്, കൃഷി ഓഫിസര്‍, വില്ലേജ് ഓഫിസര്‍ എന്നിവരടങ്ങിയ സമിതി സ്ഥലം സന്ദര്‍ശിച്ച് കൃഷിയോഗ്യമല്ലെന്നും ഖനനത്തിന് യോഗ്യമാണെന്ന് റിപ്പോർട്ട് നൽകണമെന്നും പറഞ്ഞിരുന്നു. 1964ലെ ഭൂമിപതിവ് ചട്ടത്തിൽ കൃഷിക്കായി മാത്രം പതിച്ചുകൊടുത്ത സർക്കാർ ഭൂമിയിൽ ഖനനത്തിന് അനുമതി നൽകുന്നതിന് ചട്ടത്തിലും ഭേദഗതി വരുത്തണം. എന്നാൽ, ചട്ടത്തിെൻറ ഭേദഗതി പിന്നാലെ വരുമെന്ന് ചൂണ്ടിക്കാട്ടിയാണ്, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിനുമുമ്പ് ഉത്തരവിറക്കിയത്.
അതേസമയം കൃഷിയോഗ്യമല്ലെന്ന് കൃഷി ഓഫിസർ അടങ്ങിയ സമിതി റിപ്പോർട്ട് നൽകിയാൽ അവിടെ ഖനനം നടത്താൻ കലക്ടർക്ക് അനുമതി നൽകാമെന്ന മന്ത്രിസഭ യോഗ തീരുമാനത്തിൽ അഴിമതിയുണ്ടെന്നാണ് പരിസ്ഥിതി പ്രവർത്തകൻ ഹരീഷ് വാസുദേവൻ ആരോപിക്കുന്നത്. നേരത്തേ യു.ഡി.എഫ് സർക്കാർ സമാനമായ തീരുമാനമെടുത്തപ്പോൾ, കാലാവസ്ഥ വ്യതിയാന കാലത്തെ പരിസ്ഥിതി പ്രശ്നങ്ങൾ കൂടി കണക്കിലെടുക്കണം എന്ന മുന്നറിയിപ്പ് ഹൈകോടതി നൽകിയിരുന്നു. കലക്ടറെ ചുമതലപ്പെടുത്തുന്ന അന്നത്തെ സർക്കാർ ഉത്തരവ് കോടതി റദ്ദ് ചെയ്തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.