ഖനനത്തിന് പരിസ്ഥിതി അനുമതി നിര്‍ബന്ധം; ചട്ടഭേദഗതിക്ക് ശിപാര്‍ശ
text_fieldsതിരുവനന്തപുരം: പരിസ്ഥിതിക്കു ദോഷം വരുന്ന പാറപൊട്ടിക്കല്‍ അടക്കമുള്ള ഖനന പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം പരിസ്ഥിതി വകുപ്പിന്‍െറ അനുമതി നിര്‍ബന്ധമാക്കുന്ന ചട്ട ഭേദഗതിക്ക് മന്ത്രിസഭാ യോഗം ഗവര്‍ണറോടു ശിപാര്‍ശ ചെയ്തു.
സെക്രട്ടേറിയറ്റ് ഓഫിസ് മാന്വലിലാണ് ഭേദഗതി വരുത്തുക. ഇതില്‍ ഭേദഗതി വരുത്താന്‍ ഗവര്‍ണര്‍ക്കു മാത്രമേ അധികാരമുള്ളൂ എന്നതിനാലാണ് നടപടി.
ഖനനത്തിന് പരിസ്ഥിതി വകുപ്പിന്‍െറ അനുമതി നിര്‍ബന്ധമാക്കി 2011 ഒക്ടോബറില്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍, പരിസ്ഥിതി വകുപ്പില്‍ മാത്രം ഒതുങ്ങുന്ന ഉത്തരവിനെ റവന്യൂ അടക്കമുള്ള മറ്റു വകുപ്പുകള്‍ അംഗീകരിച്ചിരുന്നില്ല. പരിസ്ഥിതി വകുപ്പിന്‍െറ അനുമതി ഇല്ലാതെ പലപ്പോഴും പരിസ്ഥിതിക്കു ദോഷം വരുത്തുന്ന ഖനനങ്ങള്‍ക്ക് അനുമതി നല്‍കുകയും ചെയ്തു.
പരിസ്ഥിതി അനുമതി ഇല്ലാത്ത ഖനനാനുമതി വിവാദത്തിനും കാരണമായി. ക്വാറികളുടെ പ്രവര്‍ത്തനത്തിന് പരിസ്ഥിതി അനുമതി നിര്‍ബന്ധമാക്കി സുപ്രീംകോടതി ഉത്തരവിറക്കുകയും ചെയ്തു.
ഇതിനത്തെുടര്‍ന്നാണ് പരിസ്ഥിതി വകുപ്പിന്‍െറ അനുമതി നിര്‍ബന്ധമാക്കാനുള്ള ഭേദഗതി. ഇതു പ്രാബല്യത്തിലാകുന്നതോടെ പരിസ്ഥിതി വകുപ്പിന്‍െറ അനുമതിയില്ലാതെ സംസ്ഥാനത്ത് ഒരിടത്തും ഖനനാനുമതി നല്‍കാന്‍ കഴിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.