ഒഴിവാക്കിയ പാഠഭാഗത്തുനിന്ന് പ്ലസ് ടു ഫിസിക്സ് പരീക്ഷയിൽ ചോദ്യം
text_fieldsതിരുവനന്തപുരം: സിലബസിൽനിന്ന് ഒഴിവാക്കിയ പാഠഭാഗങ്ങളിൽനിന്ന് ചോദ്യം ചോദിച്ച് ഹയർസെക്കൻഡറി ഫിസിക്സ് പരീക്ഷ. എൻ.സി.ഇ.ആർ.ടി സയൻസ് പാഠഭാഗങ്ങളിൽ വരുത്തിയ മാറ്റപ്രകാരം എസ്.സി.ഇ.ആർ.ടിയും ഈ പാഠഭാഗങ്ങൾ ഒഴിവാക്കിയിരുന്നു. എന്നാൽ, വെള്ളിയാഴ്ച നടത്തിയ രണ്ടാം വർഷ ഹയർസെക്കൻഡറി ഫിസിക്സ് പരീക്ഷയിലാണ് ഒഴിവാക്കിയ പാഠഭാഗങ്ങളിൽനിന്ന് ചോദ്യങ്ങൾ വന്നത്.
25, 26 നമ്പറുകളിൽ വന്ന ചോദ്യങ്ങളെല്ലാം ഒഴിവാക്കിയ പാഠഭാഗങ്ങളിൽ നിന്നായിരുന്നെന്ന് അധ്യാപകരും വിദ്യാർഥികളും ചൂണ്ടിക്കാട്ടുന്നു. ഇതിനു പുറമെ 10, 18 നമ്പറുകളിലെ ചോദ്യങ്ങളിൽ തെറ്റും കടന്നുകൂടി.
ഹയർ സെക്കൻഡറി അധ്യാപകർ അടങ്ങിയ അഞ്ച് പേരാണ് ഓരോ വിഷയത്തിന്റെയും ചോദ്യപേപ്പർ തയാറാക്കുന്നത്. പഠിപ്പിക്കുന്ന ഹയർസെക്കൻഡറി അധ്യാപകർ തന്നെ സിലബസിൽ കുറവ് വരുത്തിയ പാഠഭാഗങ്ങളിൽനിന്ന് ചോദ്യങ്ങൾ തയാറാക്കിയതിൽ അധ്യാപകർക്കിടയിലും പ്രതിഷേധമുണ്ട്. സ്കീം ഫൈനലൈസേഷനിൽ ഇത് പരിഗണിച്ച് മൂല്യനിർണയത്തിൽ ഈ ചോദ്യങ്ങൾക്ക് മാർക്ക് നൽകണം എന്നാണ് വിദ്യാർഥികളുടെ ആവശ്യം. പ്ലസ് ടു ഫിസിക്സ് മാർക്ക് എൻജിനീയറിങ് പ്രവേശനത്തിന് പരിഗണിക്കുമെന്നതിനാൽ ഒഴിവാക്കിയ പാഠഭാഗങ്ങളിൽനിന്നുള്ള മാർക്കും നിർണായകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.