സ്കൂളിൽനിന്ന് പ്ലസ് വൺ ചോദ്യപേപ്പർ മോഷണം പോയി; പരീക്ഷ മാറ്റി, പ്രിൻസിപ്പൽ ഉൾപ്പെടെ നാലുപേർക്ക് സസ്പെൻഷൻ
text_fieldsതിരുവനന്തപുരം/കൊണ്ടോട്ടി: സ്കൂളിൽ സൂക്ഷിച്ച ചോദ്യേപപ്പർ മോഷണം പോയതിനെതുടർന്ന് ഹയർസെക്കൻഡറി പരീക്ഷ മാറ്റി. മലപ്പുറം കുഴിമണ്ണ ഗവ. ഹയര്‍ സെക്കൻഡറി സ്കൂളില്‍ പ്രിന്‍സിപ്പലിെൻറ മുറിയിൽനിന്നാണ് പേപ്പർ മോഷണം പോയത്. ഒന്നാം വർഷ ഹയർ സെക്കൻഡറി/ വി.എച്ച്.എസ്.ഇ ഇംപ്രൂവ്മെൻറ്/സപ്ലിമെൻററി പരീക്ഷയുടെ അക്കൗണ്ടൻസി വിത്ത് എ.എഫ്.എസ് ചോദ്യേപപ്പറാണ് മോഷണം പോയത്. തുടർന്ന് വെള്ളിയാഴ്ച നടത്താനിരുന്ന ഇൗ പരീക്ഷ മാറ്റിവെച്ചതായി ഹയർസെക്കൻഡറി പരീക്ഷ സെക്രട്ടറി അറിയിച്ചു.
പുതുക്കിയ തിയതി പിന്നീട് അറിയിക്കും. മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല.എന്നാൽ, ഇതോടൊപ്പം അടുത്ത ദിവസങ്ങളിൽ നടക്കാനിരിക്കുന്ന ഇംഗ്ലീഷ്, ഇക്കണോമിക്സ് ചോദ്യേപപ്പറും മോഷണം പോയിട്ടുണ്ട്.ഇൗ വിഷയങ്ങൾക്ക് പകരം ചോദ്യേപപ്പർ എത്തിച്ച് നിശ്ചയിച്ച തീയതിയിൽതന്നെ പരീക്ഷ നടത്താനാണ് ശ്രമം.
സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പൽ, രണ്ട് പരീക്ഷ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാർ, സ്കൂൾ വാച്ച്മാൻ എന്നിവരെ പൊതുവിദ്യാഭ്യാസ ഡയറക്ടർ സസ്പെൻഡ് ചെയ്തു. ചോദ്യപേപ്പർ സൂക്ഷിച്ച സമയത്തും വാച്ച്മാൻ ഡ്യൂട്ടിക്കുണ്ടായിരുന്നില്ല. ബുധനാഴ്ച രാത്രി ഒന്നരയോടെയാണ് സംഭവം.
മോഷ്ടാവിെൻറ ദൃശ്യങ്ങൾ സി.സി.ടി.വിയിലുണ്ട്. മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ മോഷ്ടാവ് സ്കൂൾ കെട്ടിടത്തിെൻറ എയര്ഹോള് വഴിയാണ് കടന്നത്. എയർ ഹോളിലേക്ക് കയറാൻ ഡെസ്ക്ക് അടുക്കിവെച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. എയര്ഹോളില്നിന്ന് ചവിട്ടിയിറങ്ങാന്‍ പാകത്തില്‍ ഉള്ളില്‍ ഹുക്കുകളും സ്ഥാപിച്ചിട്ടുണ്ട്. പ്രിന്‍സിപ്പലിെൻറ ഒാഫിസ് അലമാര പൊളിച്ചനിലയിലാണ്.
ചോദ്യപേപ്പർ കെട്ടുകള്‍ പൊട്ടിച്ചിട്ടില്ലെന്നാണ് സ്കൂളധികൃതര്‍ പറയുന്നത്. അതേസമയം അലമാര പൊളിക്കുകയും ചില കെട്ടുകള്‍ കൊണ്ടുപോയെന്നുമുള്ള നിഗമനത്തിലാണ് പരീക്ഷ മാറ്റാൻ തീരുമാനിച്ചത്.രണ്ടരമണിക്കൂര്‍ മോഷ്ടാവ് ഉള്ളില്‍ ചെലവഴിച്ചിട്ടുെണ്ടങ്കിലും പണമോ മറ്റ് രേഖകളോ നഷ്ടപ്പെട്ടിട്ടില്ല. പ്രിൻസിപ്പലിെൻറ പരാതിയിൽ കൊണ്ടാട്ടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.