ചോദ്യചോർച്ച: അന്വേഷണം എയ്ഡഡ് അധ്യാപകരിലേക്കും
text_fieldsകോഴിക്കോട്: സ്കൂൾ പരീക്ഷ ചോദ്യചോർച്ചയിൽ ക്രൈംബ്രാഞ്ച് അന്വേഷണം എയ്ഡഡ് സ്കൂൾ അധ്യാപകരിലേക്കും. ഓൺലൈൻ ട്യൂഷൻ സെന്ററുകളിൽ ക്ലാസെടുക്കുന്ന എയ്ഡഡ് അധ്യാപകരുടെ വിവരം ക്രൈംബ്രാഞ്ച് ശേഖരിച്ചുതുടങ്ങി. വിവരം ലഭിക്കുന്ന മുറക്ക് മൊഴിയെടുക്കും. ഓൺലൈൻ ട്യൂഷൻ സെന്ററുകൾക്കായി ഇവർ ചോദ്യങ്ങൾ തയാറാക്കിക്കൊടുക്കുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതും അന്വേഷിക്കും. സ്കൂളുകളിൽ ചോദ്യപേപ്പർ എത്തിയ ശേഷം ചോരാനുള്ള സാധ്യത പൊലീസ് പരിശോധിക്കുന്നുണ്ട്. അധ്യാപകരിൽനിന്ന് പരമാവധി വിവരം ലഭിച്ചതിനുശേഷം എം.എസ് സോല്യൂഷൻസ് സി.ഇ.ഒ ഷുഹൈബിനെ ചോദ്യംചെയ്യാനാണ് നീക്കം.
അതിനിടെ, കെമിസ്ട്രി പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തി പുറത്തുവിട്ട കോഴിക്കോട്ടെ പ്രമുഖ ഓൺലൈൻ ട്യൂഷൻ കേന്ദ്രത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് കൊടുവള്ളി മണ്ഡലം ജനറൽ സെക്രട്ടറി പി.സി. ഫിജാസ് കൊടുവള്ളി പൊലീസിൽ പരാതി നൽകി. എം.എസ് സൊല്യൂഷന്സിന്റ വിഡിയോയില്‍ അശ്ലീല പരാമർശങ്ങള്‍ ഉണ്ടെന്ന വിദ്യാർഥി സംഘടനകളുടെ പരാതിയിലും കൊടുവള്ളി പൊലീസ് നടപടി തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.