Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചോദ്യ പേപ്പർ മാറി...

ചോദ്യ പേപ്പർ മാറി അച്ചടിച്ചു; അറബിക്​ പേപ്പർ ഒന്ന്​ പരീക്ഷ മാറ്റി

text_fields
bookmark_border
ചോദ്യ പേപ്പർ മാറി അച്ചടിച്ചു; അറബിക്​ പേപ്പർ ഒന്ന്​ പരീക്ഷ മാറ്റി
cancel

തി​രു​വ​ന​ന്ത​പു​രം: സ്​​കൂ​ൾ വാ​ർ​ഷി​ക പ​രീ​ക്ഷ​യു​ടെ ആ​ദ്യ​ദി​ന​മാ​യ ബു​ധ​നാ​ഴ്​​ച ന​ട​ക്കാ​നി​രു​ന്ന ഒ​മ്പ​താം ക്ലാ​സ്​ അ​റ​ബി​ക്​ പേ​പ്പ​ർ ഒ​ന്ന്​ (ജ​ന​റ​ൽ) പ​രീ​ക്ഷ ചോ​ദ്യ​​പേ​പ്പ​ർ മാ​റി അ​ച്ച​ടി​ച്ച​തി​നെ തു​ട​ർ​ന്ന്​ മാ​റ്റി​വെ​ച്ചു. ഈ ​പ​രീ​ക്ഷ ഏ​പ്രി​ൽ ര​ണ്ടി​ന്​ ഉ​ച്ച​ക്കു​ശേ​ഷം ന​ട​ത്തു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​ർ അ​റി​യി​ച്ചു. അ​റ​ബി​ക്​ പേ​പ്പ​ർ ഒ​ന്ന്​ ചോ​ദ്യ​പേ​പ്പ​റി​ന്​ പ​ക​രം സ്​​കൂ​ളു​ക​ളി​ൽ എ​ത്തി​ച്ച​ത്​ ഓ​റി​യ​ൻ​റ​ൽ സ്​​കൂ​ളു​ക​ളി​ലെ അ​റ​ബി​ക്​ പ​രീ​ക്ഷ ചോ​ദ്യ​പേ​പ്പ​ർ ആ​യി​രു​ന്നു. ചൊ​വ്വാ​ഴ്​​ച​യാ​ണ്​ പി​ഴ​വ്​ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്.

സ്​​കൂ​ൾ വാ​ർ​ഷി​ക പ​രീ​ക്ഷ​യു​ടെ ചോ​ദ്യ പേ​പ്പ​ർ അ​ച്ച​ടി​യു​ടെ​യും വി​ത​ര​ണ​ത്തി​​ന്‍റെ​യും ചു​മ​ത​ല ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്​​ കീ​ഴി​ലെ സി.​ആ​പ്​​റ്റി​നാ​ണ്. എ​സ്.​സി.​ഇ.​ആ​ർ.​ടി ത​യാ​റാ​ക്കി ന​ൽ​കി​യ ചോ​ദ്യ പേ​പ്പ​റി​​ന്‍റെ കോ​ഡ്​ ന​മ്പ​ർ പ​രി​ശോ​ധി​ച്ച്​ അ​ച്ച​ടി​ക്കു​ന്ന​തി​ൽ സി.​ആ​പ്​​റ്റി​ൽ പി​ഴ​വ്​ സം​ഭ​വി​ച്ചു​വെ​ന്നാ​ണ്​ നി​ഗ​മ​നം. ജ​ന​റ​ൽ സ്​​കൂ​ളു​ക​ളി​ൽ ഒ​മ്പ​താം ക്ലാ​സി​ൽ അ​റ​ബി​ക്​ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ല​ക്ഷ​ത്തി​ല​ധി​കം ചോ​ദ്യ​പേ​പ്പ​റാ​ണ്​ അ​ച്ച​ടി​ക്കേ​ണ്ടി​യി​രു​ന്ന​ത്. പ​ക​രം ഓ​റി​യ​ൻ​റ​ൽ സ്​​കൂ​ളി​ൽ ഉ​പ​യോ​ഗി​ക്കേ​ണ്ട ചോ​ദ്യ​​പേ​പ്പ​റാ​ണ്​ അ​ച്ച​ടി​ച്ച്​ വി​ത​ര​ണം ചെ​യ്​​ത​ത്. ആ​കെ​യു​ള്ള 11 ഓ​റി​യ​ൻ​റ​ൽ സ്​​കൂ​ളു​ക​ളി​ലെ 5000ത്തി​ൽ താ​ഴെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ മാ​ത്ര​മേ ഈ ​ചോ​ദ്യ​പേ​പ്പ​ർ ആ​വ​ശ്യ​മു​ള്ളൂ.

ജ​ന​റ​ൽ സ്​​കൂ​ളു​ക​ളി​ൽ അ​റ​ബി​ക്​ പ​രീ​ക്ഷ എ​ഴു​തു​ന്ന ല​ക്ഷ​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി 5000ത്തോ​ളം ചോ​ദ്യ​പേ​പ്പ​ർ മാ​ത്ര​മാ​ണ്​ അ​ച്ച​ടി​ച്ച​ത്. പ​രീ​ക്ഷ മാ​റ്റി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തി​ന​കം ഏ​താ​നും സ്​​കൂ​ളി​ൽ എ​ത്തി​ച്ച അ​റ​ബി​ക്​ ചോ​ദ്യ​പേ​പ്പ​ർ ഒ​ഴി​വാ​ക്കാ​നും നേ​ര​ത്തെ ത​യ​റാ​ക്കി​യ ര​ണ്ടാ​മ​ത്തെ സെ​റ്റ്​ ചോ​ദ്യ​പേ​പ്പ​ർ അ​ച്ച​ടി​ച്ച്​ വി​ത​ര​ണം ചെ​യ്യാ​നു​മാ​ണ്​ നി​ർ​ദേ​ശം. ഇ​താ​യി​രി​ക്കും ഏ​പ്രി​ൽ ര​ണ്ടി​ലേ​ക്ക്​ മാ​റ്റി​യ പ​രീ​ക്ഷ​ക്ക്​ ഉ​പ​യോ​ഗി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Question paperExam postponed
News Summary - Question paper printed wrongly; Arabic paper one exam postponed
Next Story