കണ്ണൂർ സർവകലാശാലയിൽ ചോദ്യപേപ്പർ ആവർത്തനം വീണ്ടും
text_fieldsകണ്ണൂർ: ചോദ്യപേപ്പർ ആവർത്തിച്ച സംഭവത്തിൽ പരീക്ഷാ കണ്ട്രോളര് ഡോ. പി.ജെ. വിന്‍സെന്റ് സ്ഥാനമൊഴിയാനിരിക്കെ കണ്ണൂർ സർവകലാശാലയിൽ ചോദ്യപേപ്പർ ആവർത്തനം വീണ്ടും. നാലാം സെമസ്റ്റർ എം.എസ് സി മാത്സ് കോഴ്സിന്റെ ഫൊറിയർ ആൻഡ് വേവ് ലെറ്റ് അനാലിസിസ് എന്ന പേപ്പറിൽ കഴിഞ്ഞ ദിവസം നടന്ന പരീക്ഷയിലാണ് ചോദ്യപേപ്പർ ആവർത്തിച്ചത്.
80 മാർക്കിന്റെ പരീക്ഷയിൽ 2021ൽ നടത്തിയ നാലാം സെമസ്റ്റർ പരീക്ഷയുടെ അതേ ചോദ്യക്കടലാസാണ് ഈ വർഷവും ഉപയോഗിച്ചത്. ഒരുചോദ്യംപോലും പുതിയതായി ഉൾപ്പെട്ടില്ല. സൈക്കോളജി, ബോട്ടണി പരീക്ഷകളുടെ ചോദ്യപേപ്പർ ആവർത്തിച്ചതിന് പിന്നാലെയാണ് സംഭവം. സർവകലാശാല പരീക്ഷക്ക് വിദ്യാർഥികൾ നൽകുന്ന പ്രാധാന്യംപോലും അധികൃതർ നൽകുന്നില്ലെന്ന് സെനറ്റ് അംഗം ഡോ. ആർ.കെ. ബിജു പറഞ്ഞു.
നാലാം സെമസ്റ്റർ എം.എസ് സി മാത്തമാറ്റിക്സ് പരീക്ഷയുടെ ചോദ്യപേപ്പറും കഴിഞ്ഞ വർഷത്തെ അതേ ചോദ്യപേപ്പർ ഉപയോഗിച്ച് പരീക്ഷ നടത്തിയത് നിരാശാജനകമാണ്. ഒരുവിധ മാനദണ്ഡവും പാലിക്കാതെയാണ് സർവകലാശാല പരീക്ഷ നടത്തുന്നത് -അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.