കണ്ണൂർ സർവകലാശാലയില്‍ ചോദ്യ പേപ്പര്‍ മാറിനല്‍കി
text_fieldsകണ്ണൂർ: കണ്ണൂര്‍ സര്‍വകലാശാലയില്‍ രണ്ടാം സെമസ്റ്റർ ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യ പേപ്പർ മാറിനൽകി. കണ്ണൂർ എസ്.എൻ കോളജിലാണ് വ്യാഴാഴ്ച നടക്കാനിരുന്ന പരീക്ഷയുടെ ചോദ്യ പേപ്പറുകൾ ബുധനാഴ്ചത്തെ പരീക്ഷക്ക് വിതരണം ചെയ്തത്.
ഇംഗ്ലീഷ് പരീക്ഷയുടെ 'റീഡിങ്സ് ഓൺ ജൻഡർ' എന്നതിെൻറ ചോദ്യ പേപ്പറാണ് ബുധനാഴ്ച നടന്ന 'റീഡിങ്സ് ഓൺ ലൈഫ് ആൻഡ് നേച്ചർ' പരീക്ഷക്ക് നൽകിയത്. ഇതേതുടർന്ന് വ്യാഴാഴ്ച നടത്താന്‍ നിശ്ചയിച്ച രണ്ടാം സെമസ്റ്റര്‍ ബിരുദ പരീക്ഷകളെല്ലാം മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ, മറ്റ് ദിവസങ്ങളിലെ ബിരുദ പരീക്ഷകള്‍ക്ക് മാറ്റമില്ല.
ബി.എ അഫ്‌ദലുല്‍ ഉലമ പരീക്ഷ മാറ്റമില്ലാതെ വ്യാഴാഴ്ച തന്നെ നടക്കുമെന്നും സർവകലാശാല അധികൃതർ അറിയിച്ചു. ചോദ്യ പേപ്പർ ചോർന്നത് സർവകലാശാലയുടെ ഭാഗത്തുനിന്നുള്ള വലിയ വീഴ്ചയാണെന്ന് സെനറ്റ് അംഗം ഡോ. ആർ.കെ. ബിജു ആരോപിച്ചു. ചോദ്യ പേപ്പർ കവറുകൾ മാറിനൽകിയതിെൻറ ഉത്തരവാദിത്തം പരീക്ഷ കൺട്രോളർ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
പരീക്ഷ നടക്കുന്നതിന് തൊട്ടുമുമ്പാണ് വിദ്യാർഥികൾക്ക് ഹാൾ ടിക്കറ്റ്, കോളജുകളിൽ നോമിനൽ റോൾ എന്നിവ എത്തിച്ചത്. അതിനാൽ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് വേണ്ടത്ര തയാറെടുപ്പുകൾ നടത്താൻ കോളജുകൾക്ക് സാധിച്ചിരുന്നില്ല. കോളജിൽ എത്തിച്ച ചോദ്യ പേപ്പറുകളിൽ കവർ മാറിയതാണ് അബദ്ധം സംഭവിക്കാൻ കാരണമായതെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.