ന്യൂനപക്ഷങ്ങൾ രാജ്യത്തിന് ഭീഷണിയാണോ?-പ്ലസ്ടു തുല്യത പരീക്ഷയിലെ വിദ്യാഭ്യാസ വകുപ്പിന്‍റെ ചോദ്യം വിവാദമാകുന്നു
text_fieldsതിരുവനന്തപുരം: 'ന്യൂനപക്ഷങ്ങൾ ഇന്ത്യയുടെ െഎക്യത്തിനും അഖണ്ഡതക്കും ഒരു ഭീഷണിയാണോ? വിശദീകരിക്കുക'. സാക്ഷരത മിഷന്‍റെ പ്ലസ്ടു തുല്യത കോഴ്സിന് ഹയർസെക്കൻഡറി പരീക്ഷാബോർഡ് തയാറാക്കിയ സോഷ്യോളജി ചോദ്യപേപ്പറിലാണ് ഈ ചോദ്യം. കഴിഞ്ഞ മാസം ഒമ്പതിന് നടന്ന പരീക്ഷയിലാണ് വിവാദ ചോദ്യം കടന്നുകൂടിയത്. തുല്യത കോഴ്സ് നടത്തുന്നത് സംസ്ഥാന സാക്ഷരത മിഷനാണെങ്കിലും പരീക്ഷ നടത്തുന്നതും സർട്ടിഫിക്കറ്റ് നൽകുന്നതും പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഹയർസെക്കൻഡറി പരീക്ഷ ബോർഡ് തന്നെയാണ്.
സാക്ഷരത മിഷൻ നൽകുന്ന ഹയർ സെക്കൻഡറി അധ്യാപകരുടെ പാനലിൽ നിന്ന് ഹയർ സെക്കൻഡറി പരീക്ഷ വിഭാഗം ചോദ്യപേപ്പർ സ്വീകരിച്ചാണ് പരീക്ഷ നടത്തുന്നത്. എട്ട് മാർക്കിന് രണ്ട് പുറത്തിൽ ഉത്തരമെഴുതാനാണ് ന്യൂനപക്ഷ ഭീഷണി സംബന്ധിച്ച ചോദ്യം ചോദിച്ചത്. 'ഇന്ത്യയിൽ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനായി രാജ്യം കൈക്കൊണ്ട നടപടികൾ പരിേശാധിക്കുക' എന്ന മറ്റൊരു ചോദ്യവും ചോദ്യപേപ്പറിലുണ്ട്. ചോദ്യം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും പരിശോധിക്കുമെന്നും ഹയർസെക്കൻഡറി പരീക്ഷ വിഭാഗം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.