ജലീലിനെ ചോദ്യം ചെയ്യൽ: സർക്കാർ പ്രതിരോധത്തിൽ
text_fieldsതിരുവനന്തപുരം: സ്വർണക്കടത്തുകേസിൽ അന്വേഷണം നടത്തുന്ന എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) മന്ത്രി കെ.ടി. ജലീലിനെ ചോദ്യം ചെയ്തത് സർക്കാറിനെയും ഭരണമുന്നണിയെയും കൂടുതൽ പ്രതിരോധത്തിലാക്കി. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷപാർട്ടികൾ പരസ്യപ്രക്ഷോഭത്തിലേക്ക് ഇറങ്ങുേമ്പാൾ അതിനെ പ്രതിരോധിക്കാൻ സർക്കാറിനും ഭരണപക്ഷത്തിനും പ്രയാസപ്പെടേണ്ടിവരും.
അതിനുപുറമെ ലൈഫ്മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ടും സർക്കാറിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്ന നടപടികളിലേക്ക് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) നീങ്ങുന്നുവെന്നാണ് വ്യക്തമാകുന്നത്.യു.എ.ഇ റെഡ്ക്രസൻറുമായി ബന്ധപ്പെട്ടുള്ള ധാരണപത്രത്തിൽ ചട്ടലംഘനം നടന്നെന്ന വിലയിരുത്തലിലാണ് ഇ.ഡി. വിദേശകാര്യമന്ത്രാലയവും വിഷയം ഗൗരവമായാണ് കാണുന്നത്. വടക്കാഞ്ചേരി ലൈഫ്മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഇ.ഡി കൂടുതൽ അന്വേഷണത്തിലേക്ക് നീങ്ങുകയാണ്.
അതിെൻറ ഭാഗമായി ഇ.ഡി ഉദ്യോഗസ്ഥർ തിങ്കളാഴ്ച തിരുവനന്തപുരത്ത് കൂടുതൽ പരിശോധനക്കായി എത്തുമെന്നാണ് വിവരം. ൈലഫ്മിഷൻ ഒാഫിസിലുൾപ്പെടെ പരിശോധന നടത്തും. യു.എ.ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് കെ.ടി. ജലീൽ ഗുരുതരമായ ചട്ടലംഘനം നടത്തിയെന്ന വിലയിരുത്തലിലാണ് കേന്ദ്ര സർക്കാറും അന്വേഷണ ഏജൻസികളും. അതിെൻറ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ മൊഴിയെടുത്തത്.
എന്നാൽ, മൊഴിയെടുപ്പിനെ രാഷ്ട്രീയ വിഷയമാക്കിയുള്ള പ്രചാരണത്തിനാണ് പ്രതിപക്ഷനീക്കം. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസും ബി.ജെ.പിയും രംഗത്തെത്തിയിട്ടുണ്ട്. ബി.ജെ.പി പ്രത്യക്ഷസമരവും ആരംഭിച്ചു. യു.എ.ഇ കോൺസുലേറ്റിെൻറ റമദാൻ കിറ്റ്, മതഗ്രന്ഥം എന്നിവ വിതരണം ചെയ്തതിൽ ഒരു അസ്വാഭാവികതയുമില്ലെന്ന നിലപാടായിരുന്നു കെ.ടി. ജലീൽ ആദ്യം മുതൽ കൈക്കൊണ്ടത്.
ജലീലിെൻറ മറുപടി നിയമസഭയിലുൾപ്പെടെ മുഖ്യമന്ത്രി ആവർത്തിക്കുകയായിരുന്നു. എന്നാൽ, ജലീലിെൻറ മൊഴി ഇ.ഡി രേഖപ്പെടുത്തിയേതാടെ സർക്കാറിനും മുഖ്യമന്ത്രിക്കും കൂടുതൽ വിശദീകരണം നടത്തേണ്ടിവരും.
എത്തിയത് ആരുമറിയാതെ, സ്വകാര്യവാഹനത്തിൽ
കൊച്ചി: എൻഫോഴ്സ്മെൻറ് സംഘത്തിെൻറ മുന്നിൽ മന്ത്രി കെ.ടി. ജലീൽ ചോദ്യം ചെയ്യലിന് ഹാജരാകാനെത്തിയത് സ്വകാര്യവാഹനത്തിൽ.രാവിലെ ആലുവയിൽനിന്ന് അരൂരിലെത്തി സുഹൃത്തിെൻറ സ്ഥലത്ത് ഔദ്യോഗിക വാഹനം നിർത്തിയിട്ട് സ്വകാര്യവാഹനത്തിലാണ് ഓഫിസിലെത്തിയതെന്നാണ് വിവരം. മാധ്യമപ്രവർത്തകരും മറ്റും അറിയാതെയായിരുന്നു നീക്കം.
ചോദ്യം ചെയ്യലിനുശേഷം ഉച്ചയോടെ അരൂരിൽ തിരിച്ചെത്തി മലപ്പുറത്തേക്കാണ് പോയത്. കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി, മന്ത്രിയുടെ ക്വാറൻറീൻ കാലാവധി പൂർത്തിയായത് ബുധനാഴ്ചയാണ്. ഇതിനുശേഷം വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകളിലെത്തി. വ്യാഴാഴ്ച ഉച്ചക്ക് 12ന് ഗവർണറുടെ വസതിയിൽവെച്ച് മന്ത്രിയുടെ പുസ്തകം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രകാശനം ചെയ്തിരുന്നു. വ്യാഴാഴ്ച വൈകീട്ടുതന്നെ കൊച്ചിയിലേക്ക് തിരിക്കുകയും ആലുവയിൽ തങ്ങുകയുമായിരുെന്നന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.