സംവരണ ബില്ലിനെ കോടതിയിൽ ചോദ്യംചെയ്യും -ഇ.ടി. മുഹമ്മദ് ബഷീർ
text_fieldsമലപ്പുറം: പാർലമെൻറ് പാസാക്കിയ സാമ്പത്തിക സംവരണ ബില്ലിനെ സുപ്രീംകോടതിയിൽ ചോ ദ്യംചെയ്യുമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതിനായി നിയമവിദഗ്ധരുമായി കൂടിയാലോചന തുടങ്ങി. സംവരണത്തിന് സാമ്പത്തികം മാനദണ്ഡമാക് കുന്നത് ഭരണഘടന വിരുദ്ധമാണെന്ന് ഇന്ദ്ര സാഹ്നി കേസിൽ സുപ്രീംകോടതി വിധിച്ചിട്ടുണ്ട്.
പത്ത് ശതമാനം മെറിറ്റ് ക്വാട്ട സാമ്പത്തിക സംവരണത്തിന് മാറ്റിവെക്കുേമ്പാൾ അവിടേയും പിന്നാക്ക സമുദായങ്ങൾക്ക് നഷ്ടമുണ്ടാവും. സാമ്പത്തിക സംവരണം മുസ്ലിംകൾക്കും ഗുണകരമാവുമെന്ന നിലയിലുള്ള പ്രചാരണം തെറ്റാണ്. ആർട്ട്ക്കിൾ 15, 16 പ്രകാരം സംവരണ പരിധിയിലുള്ള എസ്.സി/എസ്.ടി, ഒ.ബി.സി വിഭാഗങ്ങൾ ഒഴിച്ചുള്ളവർക്കാണ് സാമ്പത്തിക സംവരണത്തിന് അർഹത. ഇത് ബില്ലിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്.
ഒാരോ പാർട്ടിക്കും അവരവരുടേതായ നയങ്ങളുണ്ടാകുമെന്ന് സംവരണ വിഷയത്തിൽ കോൺഗ്രസ് നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ലീഗ് നിലപാട് സാമ്പത്തിക സംവരണത്തിന് എതിരാണ്. കോൺഗ്രസിന് ഇൗ വിഷയത്തിൽ സ്വന്തം ന്യായമുണ്ടാകാം. അതിൽ ലീഗ് ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.