റമദാനും ഖുർആനും
text_fieldsറമദാെൻറ ശ്രേഷ്ഠതക്കും പുണ്യത്തിനും ആധാരം വിശുദ്ധഖുർആൻ അവതരിച്ച മാസം എന്നതാകുന്നു. 2:185ൽ ഖുർആൻ തന്നെ അത് സൂചിപ്പിക്കുന്നുണ്ട്: ‘മനുഷ്യർക്കാകമാനം മാർഗദർശകമായും തെളിവാർന്ന സന്മാർഗ പ്രമാണങ്ങളായും സത്യാസത്യങ്ങളെ വിവേചിക്കുന്ന ഉരകല്ലായും ഖുർആൻ അവതരിച്ച മാസമാകുന്നു റമദാൻ. ആകയാൽ ആ മാസത്തിനു സാക്ഷിയാകുന്നവർ മാസം മുഴുവൻ വ്രതമനുഷ്ഠിക്കെട്ട. റമദാനോടുള്ള ഉപചാരമായാണ് നിർബന്ധ വ്രതാനുഷ്ഠാനം റമദാനിൽതന്നെ നിശ്ചയിക്കപ്പെട്ടത്. റമദാനെ ആദരിക്കുകയും ആചരിക്കുകയും ചെയ്യുകയെന്നാൽ വിശുദ്ധ ഖുർആനെ ആദരിക്കുകയും ആചരിക്കുകയുമാണ്. അതുകൊണ്ടാണ് ഖുർആൻ പാരായണവും പഠനവും ഖുർആൻ കൽപിച്ച കർമങ്ങളും റമദാനിലെ മുഖ്യപരിപാടികളാകുന്നത്.
ഖുർആനെ അവഗണിച്ച് റമദാൻ ആചരിക്കുന്നത് പാത്രത്തിലടക്കംചെയ്ത വിശിഷ്ട വിഭവങ്ങളെ അവഗണിച്ചു ആ പാത്രത്തെ മാത്രം ആഘോഷിക്കുന്നതുപോലെ പരിഹാസ്യമാകുന്നു. റമദാനിലെ ഖുർആൻ പാരായണം ഒരു ‘ഖത്തം’ തീർക്കൽ ചടങ്ങല്ല. ബോധപൂർവമായ പഠനവും മനനവുമാണ്. ഖത്തം തീർത്താലും ഇല്ലെങ്കിലും അതാണ് യഥാർഥ ഖുർആൻ പാരായണം. ആ രീതിയിലുള്ള പാരായണം പാരായണം ചെയ്യുന്നവെൻറ ആത്മപരിശോധനയും ആത്മസംസ്കരണവും കൂടിയാകുന്നു.
വിശുദ്ധ ഖുർആെൻറ ഏറ്റവും വലിയ മഹത്ത്വം അതു കാല- ദേശ- വംശ ഭേദമന്യേ സകല മനുഷ്യർക്കും ഏതു സാഹചര്യത്തിലും തെളിഞ്ഞ വെളിച്ചം നൽകുന്നു എന്നതാണല്ലോ. വായിക്കുന്നവർ അവരവരുടെ സാഹചര്യത്തിൽ നിന്നുകൊണ്ട് വായിച്ചാലേ ആ വെളിച്ചം കരസ്ഥമാക്കാൻ കഴിയൂ. ഉദാഹരണമായി, ഇന്ന് ഭാരതീയസമൂഹം അഭിമുഖീകരിക്കുന്ന സങ്കീർണവും ഭീകരവുമായ പ്രശ്നം വർഗീയ ഫാഷിസമാണല്ലോ. ഇൗ പശ്ചാത്തലം മുന്നിൽ വെച്ചു ഖുർആനിലേക്കൊന്നു തിരിഞ്ഞുനോക്കുക. നൂറ്റാണ്ടുകളോളം പരസ്പരവിദ്വേഷത്തിലും രക്തരൂഷിതമായ കലഹങ്ങളിലും ആണ്ടുകിടന്ന, മദീനയിലെ പ്രമുഖ ഗോത്രങ്ങളെ ഏകോദര- സഹോദരതുല്യം െഎക്യപ്പെടുത്തിയത് ഖുർആനാണ്, ആ ചരിത്രവിസ്മയത്തിലേക്ക് വിരൽചൂണ്ടി ഖുർആൻ പറയുന്നു:
‘ദൈവികപാശം മുറുകെപ്പിടിക്കുവിൻ. ഭിന്നിക്കാതിരിക്കുവിൻ. ദൈവം ചൊരിഞ്ഞുതന്ന അനുഗ്രഹങ്ങളോർക്കുവിൻ. ബദ്ധവൈരികളായിരുന്ന നിങ്ങളുടെ ഹൃദയങ്ങളെ അവൻ കൂട്ടിയിണക്കി. അവെൻറ മഹത്തായ അനുഗ്രഹത്താൽ നിങ്ങൾ സഹോദരന്മാരായിത്തീർന്നു. ഒരഗ്നികുണ്ഠത്തിെൻറ വക്കിലായിരുന്ന നിങ്ങളെ അവൻ രക്ഷിച്ചു’ (3:103). മാനവികൈക്യത്തിെൻറ അടിത്തറ വ്യക്തമാക്കി െഎക്യത്തിനാഹ്വാനം ചെയ്യുന്നതോടൊപ്പം ആ അടിത്തറയിൽ െഎക്യം സ്ഥാപിതമാകുന്നതിെൻറ അനിഷേധ്യമായ ഉദാഹരണം ചൂണ്ടിക്കാണിക്കുകകൂടി ചെയ്യുന്നു ഇൗ വചനം. മനുഷ്യവർഗത്തിെൻറ ഏകാത്മകത ഖുർആൻ ഇങ്ങനെ ഉദ്ഘോഷിച്ചിരിക്കുന്നു: ‘അല്ലയോ സത്യ-ധർമങ്ങളിൽ വിശ്വസിച്ചവരേ, വിധാതാവിനോട്ഉത്തരവാദിത്തമുള്ളവരായിരിക്കുവിൻ. ഒരൊറ്റ ആത്മാവിൽനിന്ന് നിങ്ങളെ സൃഷ്ടിച്ചവനും അതിൽനിന്നുതന്നെ അതിെൻറ ഇണയെ സൃഷ്ടിച്ച് ലോകത്ത് പെരുത്ത് സ്ത്രീപുരുഷന്മാരെ പരത്തിയവനുമായ വിധാതാവിനെ’ (4:1). ‘‘അല്ലാഹുവിനു വഴിപ്പെട്ടു വാഴുവിൻ. യാതൊന്നിനെയും അവെൻറ പങ്കാളിയാക്കാതിരിക്കുവിൻ. മാതാപിതാക്കളോടും ബന്ധുക്കളോടും അനാഥരോടും അഗതികളോടും ബന്ധുക്കളും അല്ലാത്തവരുമായ അയൽക്കാരോടും സഹവാസികളോടും സഞ്ചാരികളോടും നിങ്ങളുടെ കീഴാളരോടുമെല്ലാം നല്ലനിലയിൽ വർത്തിക്കുവിൻ. അഹന്തയാൽ നിഗളിക്കുന്ന ആരെയും അല്ലാഹു സ്നേഹിക്കുന്നില്ല’’ (4:36).
ഇൗ അധ്യാപനങ്ങളുടെ സുവർണകിരണങ്ങളുൾക്കൊണ്ട ഹൃദയങ്ങളിൽ വർഗീയവൈരത്തിെൻറയും വംശീയ ഉച്ചനീചത്വത്തിെൻറയും വർണഡംഭിെൻറയും ഇരുട്ടുകൾക്ക് ഇടംലഭിക്കുകയില്ല. ഖുർആനിലും അതിെൻറ കർത്താവായ അല്ലാഹുവിലും കലവറയില്ലാതെ വിശ്വസിച്ചുകൊണ്ട് ഖുർആൻ വായിക്കുേമ്പാഴേ ഇൗ വെളിച്ചം ഹൃദയത്തിൽ പരക്കൂ. മാനവികൈക്യത്തെ പരാമർശിക്കുേമ്പാഴൊക്കെ ഖുർആൻ അല്ലാഹുവിനെയും അവെൻറ ധർമപാശത്തെയും ചേർത്തുപറയുന്നത് ഏറെ ശ്രദ്ധേയമാകുന്നു. സൃഷ്ടികളുടെ െഎക്യവും സ്നേഹവും ഏകനായ സ്രഷ്ടാവിനെ ആശ്രയിച്ചിരിക്കുന്നു. സ്രഷ്ടാവിനെയും അവെൻറ ഏകത്വത്തെയും തള്ളിക്കളഞ്ഞ് മനുഷ്യകുലത്തിെൻറ െഎക്യം അസാധ്യമാകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.