ആർ. ബാലകൃഷ്ണപിള്ള മുന്നാക്ക സമുദായ ക്ഷേമ കോർപറേഷൻ ചെയർമാൻ
text_fieldsതിരുവനന്തപുരം: സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപറേഷൻ ചെയർമാനായി മുൻ മന്ത്രിയും കേരള കോൺഗ്രസ്- ബി ചെയർമാനുമായ ആർ. ബാലകൃഷ്ണപിള്ളയെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. കാബിനറ്റ് പദവിയോടെയാണ് നിയമനം.
അജണ്ടയിൽ ഉൾപ്പെടുത്തി ആർ. ബാലകൃഷ്ണപിള്ളയെ കോർപറേഷൻ ചെയർമാനായി നിയമിക്കുന്ന കാര്യം മുഖ്യമന്ത്രി തന്നെയാണു മന്ത്രിസഭാ യോഗത്തെ അറിയിച്ചത്. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചയിലേക്ക് കടക്കുന്നത് എതിർപ്പിന് ഇടയാക്കിയേക്കാവുന്ന സാഹചര്യത്തിൽ ചർച്ച കൂടാതെ പാസാക്കുകയായിരുന്നു.
ഉമ്മൻ ചാണ്ടി സർക്കാറിെൻറ കാലത്ത് മുന്നാക്ക സമുദായ ക്ഷേമ കോർപറേഷൻ രൂപവത്കരിച്ചപ്പോൾ കാബിനറ്റ് പദവിയോടെ ആദ്യ ചെയർമാനായി ആർ. ബാലകൃഷ്ണപിള്ളയെ നിയമിച്ചിരുന്നു.
പിന്നീട് കേരള കോൺഗ്രസ്- ബി യു.ഡി.എഫ് വിട്ടപ്പോൾ, പിള്ളക്ക് പകരം പ്രയാർ ഗോപാലകൃഷ്ണൻ സ്ഥാനത്ത് എത്തിയിരുന്നു. ബാലകൃഷ്ണപിള്ളയുടെ കേരള കോൺഗ്രസ്, ഇടതുമുന്നണിയെ പുറത്തുനിന്ന് പിന്തുണക്കുന്നുണ്ടെങ്കിലും ഇതുവരെ മുന്നണിയുടെ ഭാഗമാക്കിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.