മുന്നാക്ക ചെയർമാൻ ഇടത്തും വലത്തും
text_fields2013 മാർച്ച് 23നായിരുന്നു കാബിനറ്റ് പദവിയോടെ ആർ. ബാലകൃഷ്ണ പിള്ളയെ ഉമ്മൻ ചാണ്ടി സർക്കാർ മുന്നാക്ക വികസന കോർപറേഷൻ ചെയർമാനായി നിയമിച്ചത്. കാറും ഓഫിസും സ്റ്റാഫുമൊക്കെയുള്ള പിള്ളയുടെ നിയമനത്തിനെതിരെ ചെറുന്നിയൂർ ശശിധരൻ എന്ന അഭിഭാഷകൻ കേസ് കൊടുത്തു. മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കോടതി കത്തയച്ചു. പിള്ളയുടെ നിയമനം നിയമവിരുദ്ധമാണെന്നായിരുന്നു 2014 ജനുവരി 17ന് അന്നത്തെ നിയമവകുപ്പ് സെക്രട്ടറി സി.പി. രാമരാജ പ്രസാദ് നൽകിയ റിപ്പോർട്ട്.
1957ലെ കമ്പനി നിയമം സെക്ഷൻ 274 ഒന്ന് ഡി പ്രകാരമായിരുന്നു പിള്ളയുടെ നിയമനം ചട്ടവിരുദ്ധമായത്. ഏതെങ്കിലും കുറ്റകൃത്യത്തിൽ ഉൾപെട്ട് ആറു മാസത്തിൽ കുറയാത്ത തടവുശിക്ഷക്ക് വിധിക്കപ്പെട്ടയാളും ശിക്ഷ പൂർത്തിയാക്കി അഞ്ചു വർഷം കഴിയാതിരിക്കുകയും ചെയ്യുന്ന വ്യക്തിക്ക് കമ്പനിയുടെ ഡയറക്ടറോ മേധാവിയോ ആകാൻ കഴിയില്ലെന്നതായിരുന്നു ചട്ടം.
പിള്ളയെ പുറത്താക്കണമെന്ന് അതിശക്തമായി ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ ആഞ്ഞടിച്ചു. വി.എസ് ബഹളം വെച്ചെങ്കിലും ഉമ്മൻ ചാണ്ടി സർക്കാർ പിള്ളയെ പുറത്താക്കിയില്ല. എന്നാൽ, പിന്നീട് പിള്ള ആ പദവി രാജിവെച്ചു. അത് വി.എസിെൻറ പ്രതിഷേധം മാനിച്ചായിരുന്നില്ല. ബാർ ഉടമ ബിജു രമേശുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ധനമന്ത്രി കെ.എം. മാണിക്കെതിരെ നടത്തിയ ആരോപണത്തിെൻറ പേരിലുണ്ടായ വിവാദത്തെ തുടർന്നായിരുന്നു.
പിന്നീട്, അതേ വി.എസ് അച്യുതാന്ദനെ സാക്ഷിയാക്കി പിണറായി സർക്കാർ ബാലകൃഷ്ണപിള്ളയെ കാബിനറ്റ് പദവിയോടെ മുന്നാക്ക വികസന കോർപറേഷൻ ചെയർമാനാക്കി എന്നതാണ് കൗതുകം. വി.എസിനെയും കാബിനറ്റ് പദവിയോടെ ഭരണപരിഷ്കാര കമീഷൻ ചെയർമാനാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.