ഒരേസമയം മന്ത്രിയും പഞ്ചായത്ത് പ്രസിഡൻറുമെന്ന അപൂർവത
text_fieldsകൊല്ലം: ഗ്രാമപഞ്ചായത്തംഗമായി തുടങ്ങിയ ആൾ നിയമസഭയിലും ലോക്സഭയിലുമൊക്കെ പോകുന്നതും മന്ത്രിയാകുന്നതുമൊന്നും അത്ര അപൂർവമല്ല. എന്നാൽ, പഞ്ചായത്ത് പ്രസിഡൻറായിരിക്കെ എം.എൽ.എയും മന്ത്രിയുമൊക്കെയാവുന്നത് അത്യപൂർവമാണ്. അത്തരത്തിലൊരു റെക്കോർഡിനുടമയാണ് ഇന്ന് പുലർച്ചെ അന്തരിച്ച മുൻമന്ത്രി ആർ. ബാലകൃഷ്ണപിള്ള.
1963 മുതൽ 27 വർഷം ബാലകൃഷ്ണപിള്ള കൊട്ടാരക്കരക്ക് സമീപത്തുള്ള ഇടമുളക്കൽ പഞ്ചായത്ത് പ്രസിഡൻറായിരുന്നു. ഇക്കാലയളവിലാണ് എം.എൽ.എയും മന്ത്രിയുമൊക്കെയായത്. 1975,80,82,86 വർഷങ്ങളിലാണ് മന്ത്രിയായത്. 1971ൽ ലോക്സഭാംഗവുമായി. പഞ്ചായത്ത് അംഗമായതിനാൽ എം.എൽ.എ ആവരുതെന്ന നിയമമോ ഇരട്ടപ്പദവി വിവാദമോ ഒന്നും അന്ന് ഉണ്ടായിരുന്നില്ല. 1990ൽ കൊട്ടാരക്കര പഞ്ചായത്ത് പ്രസിഡൻറുമായി. അഞ്ചുവർഷം പ്രസിഡൻറായ ശേഷം തുടർന്നുള്ള അഞ്ചുവർഷം പഞ്ചായത്തംഗമായും പ്രവർത്തിച്ചു.
മന്ത്രിയായതുകൊണ്ട് പഞ്ചായത്ത് പ്രസിഡൻറിെൻറ ചുമതലകൾക്ക് തടസ്സമുണ്ടാകാതെയിരിക്കാനും ശ്രമിച്ചിരുന്നു. ആഴ്ചയിൽ രണ്ടു ദിവസം പഞ്ചായത്ത് പ്രവർത്തനത്തിനായി മന്ത്രി മാറ്റിെവച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ നാമനിർദേശപത്രിക കൊടുക്കുന്നതല്ലാതെ പ്രചാരണത്തിനു പോകുന്ന പതിവൊന്നും ഉണ്ടായിരുന്നില്ല. ഇടമുളക്കൽ പഞ്ചായത്തിൽ ആദ്യം മത്സരിക്കുേമ്പാൾ എതിർ സ്ഥാനാർഥിക്ക് കിട്ടിയത് വെറും ഏഴ് വോട്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.