ആർ. ബാലശങ്കറിന്റെ വെളിപ്പെടുത്തൽ അന്വേഷിക്കണം, 'കോലീബി' ശരി –പി.പി. മുകുന്ദൻ
text_fieldsതിരുവനന്തപുരം: ആർ.എസ്.എസ് സൈദ്ധാന്തികൻ ആർ. ബാലശങ്കറിന് സീറ്റ് നിഷേധിച്ച സാഹചര്യവും ചില മണ്ഡലങ്ങളിൽ സി.പി.എം-ബി.ജെ.പി ധാണയുണ്ടെന്ന ആരോപണവും കേന്ദ്രനേതൃത്വം അന്വേഷിക്കണമെന്ന് മുതിർന്ന ബി.ജെ.പി നേതാവ് പി.പി. മുകുന്ദൻ.
കോ-ലീ-ബി ധാരണയുണ്ടായിരുന്നതായും അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു. സ്ഥാനാർഥിനിർണയത്തിലെ പാളിച്ചകൾ തെരഞ്ഞെടുപ്പുരംഗത്ത് ബി.ജെ.പിയെ ബാധിക്കും. സാധാരണക്കാരുടെ ആത്മവിശ്വാസം തകർക്കുന്ന നിലയിലുള്ള നേതാക്കളുടെ പ്രതികരണം ശരിയല്ല.
ബാലശങ്കറെപ്പോലെ ഒരാൾ വെറുതെ ഡീലുണ്ടെന്ന് പറയുമെന്ന് കരുതുന്നില്ല. അദ്ദേഹത്തിെൻറ പക്കൽ തെളിവുണ്ടായിരിക്കാം. വിഷയം അന്വേഷിച്ച് സത്യം കണ്ടെത്തിയില്ലെങ്കിൽ ഭാവിയിൽ അത് പാർട്ടിക്ക് ദോഷം ചെയ്യും. വെളിപ്പെടുത്തലുകൾപോലെ കോ-ലീ-ബി സഖ്യമുണ്ടായിട്ടില്ല.
എന്നാൽ, ആർ.എസ്.എസ് ഉൾപ്പെടെ ചേർന്ന് ധാരണയുണ്ടാക്കിയിട്ടുണ്ട്. അടിയന്തരാവസ്ഥക്ക് ശേഷമുള്ള തെരഞ്ഞെടുപ്പിൽ ജനതാപാർട്ടി സി.പി.എമ്മിനൊപ്പം മത്സരിച്ചിട്ടുണ്ട്. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കേണ്ടിയിരുന്നില്ല.
മഞ്ചേശ്വരത്ത് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കിൽ അവിടെ കൂടുതൽ ഗുണമുണ്ടാക്കാൻ സാധിക്കുമായിരുന്നു.
രണ്ടുസ്ഥലത്ത് മത്സരിക്കുന്നതുകൊണ്ടാവാം സുരേന്ദ്രൻ പ്രചാരണത്തിന് ഹെലികോപ്ടർ ഉപയോഗിക്കുന്നത്. പ്രവർത്തകരുടെ മനസ്സിൽ അത് ഹിതകരമായി തോന്നില്ല. നേതാക്കൾ വന്ന വഴി മറക്കരുത് –മുകുന്ദൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.