സമൂഹത്തില്‍ ഒറ്റപ്പെടുന്നവര്‍ക്ക് കൈത്താങ്ങായി സര്‍ക്കാരുണ്ടാവുമെന്ന് ആര്‍.ബിന്ദു
text_fieldsതിരുവനന്തപുരം :സമൂഹത്തില്‍ ആരും ഒറ്റയ്ക്കല്ലെന്നും സര്‍ക്കാരിന്റെ കൈത്താങ്ങുണ്ടാകുമെന്നും ഡോ: ആര്‍. ബിന്ദു. സാമൂഹ്യനീതി വകുപ്പും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡും സംയുക്തമായി സംഘടിപ്പിച്ച മദര്‍തെരേസ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചുക്കുകയായിരുന്നു മന്ത്രി.
അനുകമ്പയുടെ ആള്‍രൂപമായിരുന്നു മദര്‍തെരേസ. ലോകചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത വ്യക്തിത്വമായിരുന്നു മദറിന്റേത്. വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും വലിയ സ്‌നേഹത്തെ മുന്‍നിര്‍ത്തി ചെറിയ നിരവധി കാര്യങ്ങള്‍ ചെയ്യാമെന്ന് പഠിപ്പിച്ച മാനവ സ്‌നേഹത്തിന്റെ ഉത്തമ ഉദാഹരണം കൂടിയാണ് മദര്‍ തെരേസ. മദറിനെ അനുസ്മരിച്ചുകൊണ്ട് സമൂഹത്തിലെ അശരണരെ ചേര്‍ത്തുപിടിക്കാന്‍ ആഹ്വാനം ചെയ്യുന്ന ദിവസമാണിത്.
സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന ഹോമുകളിലും സര്‍ക്കാര്‍ ധനസഹായത്തോടെ നടത്തുന്ന ഹോമുകളിലും മെച്ചപ്പെട്ട ജീവിത സാഹചര്യമൊരുക്കും. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ നേതൃത്വത്തില്‍ രണ്ടായിരത്തോളം സ്ഥാപനങ്ങള്‍ നിരാലംബര്‍ക്കായി പ്രവര്‍ത്തിക്കുന്നുണ്ട്. മദര്‍ പ്രസരിപ്പിച്ച മാതൃക പിന്തുടര്‍ന്നാണ് ഈ സ്ഥാപനങ്ങള്‍ സമൂഹമധ്യത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മനുഷ്യസ്‌നേഹത്തിന്റെയും മഹത്തായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും മാതൃകയാണ് മദര്‍ തെരേസയെന്ന് അധ്യക്ഷത വഹിച്ച കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. നാലാഞ്ചിറ ബെനഡിക്റ്റ് നഗറിലെ 'സ്‌നേഹവീടില്‍' നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ വനജ രാജേന്ദ്രബാബു, സാമൂഹ്യ നീതി വകുപ്പ് ഡയറക്ടര്‍ എം. അഞ്ജന ഐഎഎസ്, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ഡയറക്ടര്‍ വി. എം. കോയമാസ്റ്റര്‍, റവ. ഫാ. ജോര്‍ജ് ജോഷ്വ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.