സ്ത്രീ സമൂഹത്തിന് ക്ഷമിക്കാന്‍ പറ്റാത്തതാണ് ഹരിഹരന്റെ പ്രസ്താവനയെന്ന് ആര്‍. ബിന്ദു
text_fieldsതിരുവനന്തപുരം: സ്ത്രീ സമൂഹത്തിന് ക്ഷമിക്കാന്‍ പറ്റാത്തതാണ് മഞ്ജു വാര്യരെയും കെ.കെ ശൈലജയെയും അധിക്ഷേപിക്കുന്ന ആർ.എം.പി നേതാവ് ഹരിഹരന്റെ പ്രസ്താവനയെന്ന് മന്ത്രി ആര്‍. ബിന്ദു. രാഷ്ട്രീയത്തിലായാലും മറ്റു പൊതു പ്രവര്‍ത്തനത്തിലായാലും കലാ രംഗത്തായാലും സ്ത്രീകളെ അശ്ലീല ധ്വനിയോടെ മാത്രം കാണുന്ന മാനസികനിലയാണിത്. അത്തരം മാനസികാവസ്ഥകളില്‍ മാറ്റം വരുത്തിയേ തീരൂവെന്നും മന്ത്രി പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പു ഘട്ടത്തില്‍ ഉടനീളം കെ.കെ ശൈലജ ടീച്ചര്‍ക്കെതിരെ ലിംഗനീതിക്ക് തെല്ലുവില കൊടുക്കാതെ യു.ഡി.എഫ് നടത്തിയ സൈബര്‍ ആക്രമണങ്ങളുടെ ബുദ്ധികേന്ദ്രം ആരാണെന്ന് ഇതു വഴി വ്യക്തമായിരിക്കുകയാണ്. പൊതുരംഗത്തെ സ്ത്രീകളെ അവമതിപ്പോടെ കാണുന്ന ആണ്‍കോയ്മാ മുന്നണിയായി യു.ഡി.എഫ് അധപ്പതിച്ചു കഴിഞ്ഞുവെന്ന് തെളിയിക്കുന്നതാണ് പ്രസ്താവന. ലിംഗനീതിയുടെ രാഷ്ട്രീയത്തിന് വില കല്‍പ്പിക്കുന്നുണ്ടെങ്കില്‍ ഈ അവസരത്തില്‍ തിരുത്തല്‍ ശക്തികളായാണ് കെ.കെ രമ അടക്കമുള്ള യു.ഡി.എഫിലെ സ്ത്രീ നേതൃത്വം നില്‍ക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.