ആർ. ഹേലി: പരിസ്ഥിതി നാശത്തിെനതിരെ താക്കീത് നൽകിയ വികസന ചിന്തകൻ
text_fieldsതിരുവനന്തപുരം: പരിസ്ഥിതി നശീകരണത്തിനെതിരെ കേരളത്തിന് താക്കീത് നൽകിയ വികസന ചിന്തകനായിരുന്നു ആർ. ഹേലി. ആ ചിന്തയുടെ സ്വാധീനത്താലാണ് കുട്ടനാട് പാക്കേജിൽ അദ്ദേഹം ഭാഗമായത്. കുട്ടനാട്ടിലെ കായൽ കൈയേറിയും ജലപ്പരപ്പ് ചുരുക്കിയും യാതൊന്നും അവിടെ അനുവദിക്കരുതെന്ന് അദ്ദേഹം വാദിച്ചു.
വേമ്പനാട്ട് കയലിെൻറ വിസ്തീർണം ഇനിയും കുറയാൻ അനുവദിക്കരുതെന്നും അദ്ദേഹം വാദിച്ചു. എന്നാൽ, പലതരത്തിലുള്ള കൈയേറ്റങ്ങൾക്കും സർക്കാർ സംവിധാനം കുടപിടിക്കുന്നത് അദ്ദേഹെത്ത വിഷമിപ്പിച്ചു. കുട്ടനാടിനെ കരിങ്കൽ കാടാക്കരുതെന്നും ജൈവസമ്പത്ത് നിലനിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കർഷക ക്ഷേമത്തിനായിരിക്കണം സർക്കാർ മുൻതൂക്കം നൽകേണ്ടതെന്ന് അദ്ദേഹം ഉൗന്നിപ്പറഞ്ഞു. ഇക്കാര്യത്തിൽ ജപ്പാനെ കണ്ട്്് പഠിക്കണമെന്നായിരുന്നു ഹേലിയുടെ അഭിപ്രായം. കൃഷിക്കാരോടുള്ള ഉദ്യോഗസ്ഥരുടെ സമീപനത്തിലും മാറ്റംവരണമെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു.
കേന്ദ്ര കൃഷി മന്ത്രാലയത്തിെൻറ വിവിധ സമിതികളിൽ അദ്ദേഹം അംഗമായിരുന്നു. മന്ത്രി കെ.പി. മോഹനെൻറ കാലത്ത് കാർഷികനയം രൂപവത്കരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. കർഷകന് ലാഭത്തിെൻറ അവകാശം നൽകണമെന്ന ആശയം മുന്നോട്ടുവെച്ചത് അദ്ദേഹമാണ്. കേരളത്തിലെ പച്ചക്കറി കൃഷി വ്യാപനത്തിന് ഏറ്റവും വലിയ സംഭാവനചെയ്ത വിദഗ്ധന് ഹേലിയാണെന്ന് മന്ത്രി തോമസ് ഐസക് സാക്ഷ്യപ്പെടുത്തുന്നു.
സമഗ്രമായ അഴിച്ചുപണിയിലൂടെ മാത്രമേ കാർഷികമേഖലയിൽ വളർച്ചയുണ്ടാക്കാനാവൂയെന്ന് ഹേലി നിരന്തരം പറഞ്ഞു. കാർഷികമേഖലയിൽ തയാറാക്കുന്ന പാക്കേജുകൾ കാര്യക്ഷമതയോടെ നടപ്പാക്കണമെങ്കിൽ ആദ്യം വേണ്ടത് വകുപ്പുകൾ തമ്മിലുള്ള ഏകോപനമാണെന്ന് അദ്ദേഹം വാദിച്ചു. കൃഷിയും ജലസേചനവും രണ്ടുതട്ടിൽനിന്നാൽ ഒന്നും നടക്കില്ല. പദ്ധതികളുടെ നടത്തിപ്പ് നിയന്ത്രിക്കാനോ നിർദേശം നൽകാനോ പ്രത്യേക ഏജൻസിയില്ലാത്തത് കേരളത്തിലെ കാർഷിക മേഖലയുടെ തളർച്ചക്ക് വഴിവെട്ടിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈഴവ സമുദായത്തിൽനിന്ന് തിരുവിതാംകൂർ സർവിസിൽ നിയമിതനായ ആദ്യ െഗസറ്റഡ് ഓഫിസറും എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറിയുമായിരുന്ന പി.എം. രാമെൻറ മകനായാണ് ഹേലിയുടെ ജനനം. ശ്രീനാരായണ ഗുരു കുടുംബ സുഹൃത്തായിരുന്നു. ആ സന്ദേശങ്ങളായിരുന്നു വഴികാട്ടി. നാരായണ ഗുരുവുമൊത്ത് കുടുംബാംഗങ്ങൾ നിൽക്കുന്ന ഫോട്ടോ വിലപ്പെട്ടൊരു ചരിത്രരേഖയായി ഹേലി ആറ്റിങ്ങലിലെ വീട്ടിൽ സൂക്ഷിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.