ആർ. ശങ്കറിന്‍റെ വിദ്യാഭ്യാസ വിപ്ലവം എന്നും ഓർമിക്കപ്പടും -വി.എം. സുധീരൻ
text_fieldsതിരുവനന്തപുരം: കേരളത്തിന്‍റെ ഗ്രാമങ്ങളിലേക്ക് വിദ്യാലയങ്ങൾ തുറന്ന് സാധാരണക്കാർക്കും ഉന്നത വിദ്യാഭ്യാസം സാധ്യമാക്കാനായി ആർ. ശങ്കർ നടത്തിയ വിദ്യാഭ്യാസ വിപ്ലവം എന്നും ഓർമിക്കപ്പെടുമെന്ന് കെ.പി.സി.സി മുൻ അധ്യക്ഷൻ വി.എം. സുധീരൻ. ആർ. ശങ്കറിന്‍റെ 50ാം ചരമ വാർഷികത്തിൽ പാളയത്തെ ശങ്കർ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയെന്ന നിലയിലുള്ള ശങ്കറിന്‍റെ നടപടികൾ രാജ്യത്തിനു തന്നെ മാതൃകയായിരുന്നു. വിധവകൾക്കുള്ള ക്ഷേമ പെൻഷനുകളടക്കം സാമൂഹിക പദ്ധതികൾ പല സംസ്ഥാനങ്ങൾക്കും മാതൃകയായി. ശ്രീ നാരായണഗുരുവിന്‍റെ സന്ദേശങ്ങൾ നടപ്പാക്കാൻ ശ്രമിച്ച അദ്ദേഹം തികഞ്ഞ മതേതരവാദിയായിരുന്നെന്നും സുധീരൻ പറഞ്ഞു. ആർ. ശങ്കർ ഫൗണ്ടേഷൻ ഓഫ് കേരള പ്രസിഡന്‍റ് അഡ്വ. ടി. ശരത്ചന്ദ്ര പ്രസാദ് അധ്യക്ഷത വഹിച്ചു.
ഡി.സി.സി പ്രസിഡന്‍റ് പാലോട് രവി, കെ.പി.സി.സി ഭാരവാഹികളായ മുൻ സ്പീക്കർ എൻ. ശക്തൻ, അഡ്വ. സുബോധൻ, അഡ്വ. പ്രതാപ ചന്ദ്രൻ നായർ, ജി.എസ്. ബാബു, മുൻ ഡി.സി.സി പ്രസിഡന്‍റ് അഡ്വ. കെ. മോഹൻകുമാർ തുടങ്ങിയവർ പങ്കെടുത്തു. സദാശിവൻ പൂവത്തൂരിന്‍റെ നേതൃത്വത്തിൽ ആശാൻ കവിതാലാപനം നടത്തി.
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാവിലെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.കെ.പി.സി.സി ആസ്ഥാനത്ത് ആര്‍. ശങ്കറിന്‍റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തെന്നല ബാലകൃഷ്ണപിള്ള, എന്‍. ശക്തന്‍, ജി.എസ്. ബാബു, ജി. സുബോധന്‍, വി. പ്രതാപചന്ദ്രന്‍, ഡി.സി.സി പ്രസിഡന്‍റ് പാലോട് രവി, ടി. ശരത്ചന്ദ്ര പ്രസാദ്, വര്‍ക്കല കഹാര്‍, മണക്കാട് സുരേഷ്, പന്തളം സുധാകരന്‍, കെ. മോഹന്‍കുമാര്‍, എം.ആര്‍. രഘുചന്ദ്രബാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.