പേവിഷ വാക്സിനെടുത്തവരും മരിച്ചു; കുത്തിവെപ്പിൽ പാളിച്ചയെന്ന് അനുമാനം
text_fieldsതിരുവനന്തപുരം: പേവിഷബാധ മരണങ്ങൾ സംസ്ഥാനത്ത് കുത്തനെ ഉയരുന്നു. ഇൗ വർഷം പേവിഷബാധ സ്ഥിരീകരിച്ച മുഴുവൻ പേരും മരിച്ചെന്നാണ് സർക്കാർ കണക്ക്. 18 പേവിഷബാധ മരണങ്ങൾ ഉണ്ടായെന്നാണ് അനൗദ്യോഗിക വിവരമെങ്കിലും ആരോഗ്യവകുപ്പ് കണക്കിൽ പത്താണ്. ഒക്ടോബറിൽ മാത്രം ഇതുവരെ മൂന്നു മരണം സംഭവിച്ചു. പേവിഷബാധക്കെതിരെ ശക്തമായ പ്രതിരോധം ആർജിച്ച കേരളത്തിൽ മരണങ്ങൾ കുത്തനെ ഉയരുന്നത് ഗൗരവതരമെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വാക്സിൻ സൂക്ഷിക്കുന്നതിലോ വാക്സിൻ നൽകുന്നതിലോ ഉള്ള പാകപ്പിഴയാകാം കാരണമെന്നാണ് അനുമാനം. രോഗലക്ഷണം പ്രകടമായാൽ മരണം ഉറപ്പാണ്. എന്നാൽ, ശരിയായ വാക്സിൻ യഥാസമയം സ്വീകരിച്ചാൽ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയുന്നതുമാണ് റാബിസ് രോഗബാധ.
ഇപ്പോൾ മരിച്ചവരിൽ മിക്കവരും വാക്സിൻ സ്വീകരിച്ചവരാണ്. കാസർകോട് സ്വദേശി ഏഴുവയസ്സുകാരൻ ആനന്ദ്, മുത്തങ്ങയിലെ കിരൺകുമാർ (30), കാസർകോട് സ്വദേശിനി വിൻസി (17) എന്നിവരുടെ മരണങ്ങൾ അടുത്തിടെ സംഭവിച്ചതാണ്. ഇന്ത്യയിൽ നിരവധി കമ്പനികൾ വാക്സിൻ നിർമിക്കുന്നുണ്ട്. നിർമാണത്തിലെ പാളിച്ച, ഗുണമേന്മ, വിതരണ കേന്ദ്രങ്ങളിലേക്കെത്തിക്കുന്നതിലെ വീഴ്ച, സൂക്ഷിക്കുന്നതിലെ പോരായ്മ തുടങ്ങിയവയൊക്കെ സംശയിക്കപ്പെടുന്നു. എങ്കിലും സാധ്യതയേറെയും ചൂണ്ടിക്കാട്ടപ്പെടുന്നത് കുത്തിവെപ്പിലെ സാേങ്കതിക പിഴവിലേക്കാണ്.
സംസ്ഥാനത്തെ ഒട്ടുമിക്ക സർക്കാർ ആശുപത്രികളിലും സൗജന്യമാണ് ഇൗ വാക്സിൻ. അത് ഡോക്ടറുെട നിർദേശപ്രകാരം കൃത്യമായ ഷെഡ്യൂളുകളിൽ എടുക്കണം. ദിവസംതോറും നിരവധിയാളുകളാണ് നായ്, പൂച്ച മറ്റ് വളർത്തുമൃഗങ്ങൾ എന്നിവയുടെ കടിയേറ്റ് ചികിത്സ തേടുന്നത്.
പരിശോധന വേണം
പേവിഷബാധ മരണങ്ങൾ കൂടുന്നതിൽ പരിശോധന വേണമെന്നും വാക്സിനിലോ വാക്സിൻ നൽകുന്നതിലോ പാകപ്പിഴ ഉണ്ടായിട്ടുണ്ടെങ്കിൽ അന്വേഷിക്കേണ്ടതാണെന്നും ഇൻഡ്രാഡെർമൽ റാബിസ് വാക്സിനേഷൻ (െഎ.ഡി.ആർ.വി) മുൻ നോഡൽ ഒാഫിസർ ഡോ. തോമസ് മാത്യു 'മാധ്യമ'ത്തോട് പറഞ്ഞു. ഇപ്പോൾ സംഭവിച്ച മരണങ്ങളിൽ കുറച്ചുപേർ വാക്സിനേഷൻ ഷെഡ്യൂൾ പൂർത്തിയാക്കിയിട്ടില്ല. മറ്റുള്ളവർ പൂർണമായും എടുത്തവരുമാണ്. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.