പേവിഷ നിർമാർജനം; പിന്തുണയുമായി വെറ്ററിനറി സർവകലാശാലയും
text_fieldsതിരുവനന്തപുരം: മൃഗസംരക്ഷണ-തദ്ദേശവകുപ്പ് സംയുക്തമായി നടപ്പാക്കുന്ന തെരുവുനായ് നിയന്ത്രണ-പേവിഷബാധ നിർമാർജന നടപടികൾക്ക് പിന്തുണയുമായി കേരള വെറ്ററിനറി ആന്‍ഡ് അനിമൽ സയൻസസ് സർവകലാശാലയും. ഇതിലേക്ക് വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുള്ളതായി സർവകലാശാല എൻറർപ്രണർഷിപ് ഡയറക്ടർ അറിയിച്ചു. തെരുവുനായ് നിയന്ത്രണ-അനുബന്ധ മേഖലയിൽ പ്രവർത്തിക്കുന്ന വെറ്ററിനറി ഡോക്ടർമാർ, പാരാവെറ്ററിനറി ഉദ്യോഗസ്ഥർ, സന്നദ്ധ ഭടന്മാർ, നായപിടിത്തക്കാർ എന്നിവർക്ക് വിദഗ്ധ പരിശീലനം നൽകും.
സർവകലാശാലയിലെ വിവിധ കാമ്പസുകൾ നിലനിൽക്കുന്ന പ്രദേശങ്ങളിൽ ബ്ലോക്ക് അടിസ്ഥാനത്തിൽ വിദ്യാർഥികളെക്കൂടി ഉൾപ്പെടുത്തി ബോധവത്കരണം, പ്രതിരോധകുത്തിവെപ്പ് ഉൾപ്പെടെ മൃഗസംരക്ഷണ വകുപ്പിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുന്നതിനും തീരുമാനമെടുത്തിട്ടുണ്ട്. സ്കൂൾ വിദ്യാർഥികൾക്കായി ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
വെറ്ററിനറി ഡോക്ടർമാരെ തേടുന്നു
തിരുവനന്തപുരം: ജില്ലയിൽ വിവിധ ബ്ലോക്കുകളിലേക്ക് രാത്രികാല അടിയന്തര മൃഗചികിത്സ സേവനം പദ്ധതിയുടെ ഭാഗമായി വെറ്ററിനറി സർജൻമാരെ താൽക്കാലിക അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്നു. 22ന് രാവിലെ 10.30ന് വെറ്ററിനറി സർജൻമാരുടെ വാക്-ഇൻ ഇന്റർവ്യൂ തമ്പാനൂരിലെ ജില്ല മൃഗസംരക്ഷണ ഓഫിസിൽ നടത്തും.
കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ (കെ.എസ്.വി.സി) രജിസ്ട്രേഷൻ ഉള്ള ഉദ്യോഗാർഥികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഇന്റർവ്യൂവിൽ പങ്കെടുക്കുമ്പോൾ ബയോേഡറ്റയും സർട്ടിഫിക്കറ്റുകളുടെ അസ്സലും, പകർപ്പുകളും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471- 2330736 എന്ന നമ്പറിൽ 10 മണി മുതൽ അഞ്ചുമണി വരെ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.