വർഗീയ പരാമർശം; സ്റ്റാറ്റിസ്റ്റിക്സ് ഡയറക്ടർക്കെതിരെ അന്വേഷണം
text_fieldsകൊച്ചി: ജീവനക്കാരെ പരസ്യമായി അവഹേളിക്കുകയും മതസ്പർധ വളർത്തുന്ന വർഗീയ പരാമർശങ്ങൾ നടത്തുകയും ചെയ്തെന്ന പരാതിയിൽ ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് (സാമ്പത്തിക സ്ഥിതിവിവരക്കണക്ക്) വകുപ്പ് ഡയറക്ടർ ബി.ശ്രീകുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ.
പദ്ധതി നിർവഹണ വിലയിരുത്തൽ നിരീക്ഷണ വകുപ്പ് ഡയറക്ടർ മുഹമ്മദ് ഷഫീഖിനാണ് അന്വേഷണച്ചുമതല. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സ്പെഷൽ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിലെ നിർദേശം.വകുപ്പിനുകീഴിൽ എറണാകുളം ജില്ലയിൽ ജോലി ചെയ്യുന്ന 39 ജീവനക്കാരാണ് ഡയറക്ടർ ബി. ശ്രീകുമാറിനെതിരെ മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയത്.
വകുപ്പുതല യോഗങ്ങളിൽ ജീവനക്കാർക്കിടയിൽ ഇദ്ദേഹം വർഗീയസ്പർധ വളർത്തുന്ന രീതിയിൽ സംസാരിക്കുന്നതും സ്ത്രീത്വത്തെ അപമാനിക്കുന്നതും ഗുരുതര അച്ചടക്കലംഘനമായതിനാൽ അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സർവിസ് സംഘടനകളും മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. അതേസമയം, വകുപ്പിനെ ശുദ്ധീകരിക്കാനും താൻ സ്വീകരിച്ച നടപടികളിൽ അതൃപ്തിയുള്ളവർ കെട്ടിച്ചമച്ചതാണ് പരാതിയെന്നാണ് ശ്രീകുമാറിന്‍റെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.