മതസ്പർധയുണ്ടാക്കുന്ന പ്രസംഗം; ഹിന്ദു ഐക്യവേദി നേതാവ് അറസ്റ്റിൽ
text_fieldsആലപ്പുഴ: മതസ്പർധ വളർത്തുന്ന രീതിയിൽ പ്രസംഗിച്ച ഹിന്ദു ഐക്യവേദി ജില്ല ജനറൽ സെക്രട്ടറി അറസ്റ്റിൽ. പുളിങ്കുന്ന് ശ്രീശൈലം ജിനുമോനെയാണ് (42) ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
വയലാറിലെ ആർ.എസ്.എസ്-എസ്.ഡി.പി.ഐ സംഘർഷത്തിൽ ആർ.എസ്.എസ് പ്രവർത്തകൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച നടത്തിയ പ്രകടനത്തിനുശേഷം തോണ്ടൻകുളങ്ങര ക്ഷേത്രത്തിനുസമീപം ചേർന്ന പ്രതിേഷധ യോഗത്തിലാണ് പ്രകോപനപരമായ പരാമർശമുണ്ടായത്. െകാലപാതകത്തിനും മറ്റ് അക്രമസംഭവങ്ങൾക്കും കാരണം ഇസ്ലാം മതമാണെന്നാണ് ഇയാൾ പ്രസംഗിച്ചത്.
പ്രസംഗം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞതോടെ വ്യാപക പ്രതിഷേധമുയർന്ന സാഹചര്യത്തിൽ മതസ്പർധ വളർത്തൽ, വിഭാഗീയത സൃഷ്ടിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. നേതാവിനെ പൊലീസ് പിടികൂടിയതറിഞ്ഞ് ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകർ സ്റ്റേഷൻ പരിസരത്ത് എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.