ഉമ്മൻ ചാണ്ടിയുടെ പേര് ഉമ്മർ ഖാൻ എന്നു മാറ്റണം: ബി.ജെ.പി
text_fieldsകൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പാകിസ്താെൻറ മെഗാ ഫോണായി മാറിയെന്നും പാക് പ്രധാനമന്ത്രിയെ ഇത്രയും അംഗീകരിക്കാൻ എന്ത് പ്രചോദനമാണ് അദ്ദേഹത്തിന് ഉണ്ടായതെന്നും ബി.ജെ.പി സംസ്‌ഥാന ജനറൽ സെക്രട്ടറി എ. എൻ. രാധാകൃഷ് ണൻ.
അദ്ദേഹത്തിെൻറ പേര് ഉമ്മർ ഖാൻ എന്നു മാറ്റണം. ദേശവിരുദ്ധ പ്രസ്താവന നടത്തിയ ഉമ്മൻ ചാണ്ടിയെ ൈകയാമം െവച്ച് കൽത്തുറുങ്കിൽ അടക്കണമെന്നും രാധാകൃഷ്ണൻ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ദേശീയതയെ സ്നേഹിക്കുന്ന കേരളത്തിലെ മതന്യൂനപക്ഷങ്ങളിൽ ആശയകുഴപ്പം ഉണ്ടാക്കാനാണ് ഉമ്മൻ ചാണ്ടിയുടെ ശ്രമം. അദ്ദേഹത്തെ കോൺഗ്രസിൽ നിന്ന് പുറത്താക്കണം. ദേശവിരുദ്ധ നിലപാടെടുക്കുന്ന ഉമ്മൻ ചാണ്ടിക്കെതിരെ നിയമ നടപടി സ്വീകരിക്കും.
പൊലീസിനെ നിരത്തി ശബരിമലയെ തകർക്കാൻ ശ്രമിച്ചവർ ചോറ്റാനിക്കര ക്ഷേത്രത്തിൽ ഗുരുതി പൂജക്ക് ബ്ലീച്ചിങ് പൗഡർ നൽകിയതിൽ ഗൂഢാലോചനയുണ്ട്. സംഭവത്തിൽ ആഭ്യന്തര വകുപ്പ് എന്ത് നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കണം
വെള്ളാപ്പള്ളി സമുന്നത സാമുദായിക നേതാവാണ്. അദ്ദേഹത്തിന് എന്തും പറയാം. എന്നാൽ, ബി.ഡി.ജെ.എസ് എൻ.ഡി.എ ഘടകകക്ഷിയാണ്. വെള്ളാപ്പള്ളിയുടെ മുന്നിൽ പോയി അനുഗ്രഹം തേടിയ പിണറായിയുടെ അവസ്‌ഥയിൽ ദുഃഖമുണ്ടെന്നും രാധാകൃഷ്ണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.