മുഖ്യമന്ത്രിയുടെ തൊട്ടടുത്ത് രാധാകൃഷ്ണൻ; എം.ബി. രാജേഷും ഒന്നാം നിരയിൽ
text_fieldsതിരുവനന്തപുരം: നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ തൊട്ടടുത്ത ഇരിപ്പിടം മന്ത്രി കെ. രാധാകൃഷ്ണന്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനായിരുന്നു നേരേത്ത ഈ സീറ്റിൽ. ഇതോടെ സർക്കാറിലെ രണ്ടാമൻ എന്ന നിലയിലേക്ക് എത്തുകയാണ് കെ. രാധാകൃഷ്ണൻ. എം.വി. ഗേവിന്ദൻ മന്ത്രിസ്ഥാനം രാജിെവക്കുകയും സ്പീക്കറായിരുന്ന എം.ബി. രാജേഷ് മന്ത്രിയായി വരുകയും ചെയ്ത സാഹചര്യത്തിലാണ് മന്ത്രിമാരുടെ ഇരിപ്പിടത്തിൽ മാറ്റം വന്നത്.
മന്ത്രിസ്ഥാനം രാജിെവച്ച എം.വി. ഗോവിന്ദന്റെ പുതിയ ഇരിപ്പിടം രണ്ടാം നിരയിൽ സജി ചെറിയാന് തൊട്ടടുത്താണ്. മന്ത്രിസ്ഥാനം രാജിെവച്ച ശേഷമാണ് സജി ചെറിയാനും രണ്ടാം നിരയിലെ ഇപ്പോഴത്തെ സീറ്റിലെത്തിയത്. ഒന്നാമത്തെ നിരയില്‍ കെ.എന്‍. ബാലഗോപാലിന് സമീപത്തായിരുന്ന കെ. രാധാകൃഷ്ണന് മുഖ്യമന്ത്രിക്ക് അടുത്ത രണ്ടാമത്തെ കസേരയിലേക്ക് മാറിയപ്പോള്‍ ബാലഗോപാല്‍ കെ. രാധാകൃഷ്ണന്റെ ഇരിപ്പിടത്തിലെത്തി. തൊട്ടടുത്ത് പി. രാജീവും അതിനടുത്തായി പുതുതായി മന്ത്രിസ്ഥാനം ഏറ്റെടുത്ത എം.ബി. രാജേഷും വന്നു. നിലവില്‍ പി. രാജീവിനും പി. പ്രസാദിനും ഇടക്കാണ് എം.ബി. രാജേഷിന്റെ ഇരിപ്പിടം. രണ്ടാമത്തെ നിരയില്‍ മുഖ്യമന്ത്രിയുടെ നിരക്ക് പിറകിലായിരുന്നു ഇപ്പോള്‍ സ്പീക്കര്‍ കസേരയിലെത്തിയ ഷംസീറിന്റെ പഴയ ഇരിപ്പിടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.