എസ്.പി യതീഷ് ചന്ദ്രക്കെതിരെ ഭീഷണിയുമായി എ.എൻ രാധാകൃഷ്ണൻ
text_fields
കൊച്ചി: ശബരിമല നിലക്കലിൽ സുരക്ഷാ ചുമതലയുണ്ടായിരുന്ന എസ്.പി യതീഷ് ചന്ദ്രക്കെതിരെ ഭീഷണിയുമായി ബി.ജെ.പി നേതാവ് എ.എൻ രാധാകൃഷ്ണൻ. നിലക്കലിൽ യതീഷ്ചന്ദ്ര കാണിച്ച അക്രമത്തിനെതിരെ പരാതി നൽകിയിട്ടുണ്ട്. തങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അധികം വൈകാതെ യതീഷിന് അവാർഡ് ലഭിക്കും. അത് എന്താണെന്ന് പിന്നീട് വ്യക്തമാകുമെന്നും രാധാകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഹിന്ദു െഎക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയെ അറസ്റ്റ് ചെയ്തവർക്ക് മുഖ്യമന്ത്രിയുടെ ഉത്തരവ് പ്രകാരം ക്യാഷ് അവാർഡു നൽകി. ശബരിമലയിലെ നടപടികൾക്ക് മുഖ്യമന്ത്രി യതീഷ് ചന്ദ്രക്ക് താമ്രപത്രം നൽകി. കേരളത്തിലെ ഡി.ജി.പി മുഖ്യമന്ത്രിയുടെ കൈയിലെ കളിപ്പാവയാണ്. പിണറായിയെ കാണുേമ്പാൾ തൊഴുതുനിൽക്കുന്ന ഡി.ജി.പി കേരളത്തിന് അപമാനമാണെന്നും എ.എൻ രാധാകൃഷ്ണൻ പറഞ്ഞു.
ശബരിമയിൽ നിന്ന് പൊലീസിനെ താഴെ ഇറക്കണം. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രനെതിരായ കേസുകൾ വലിയ അപകടത്തെയാണ് ക്ഷണിച്ചു വരുത്തുന്നത്. സംസ്ഥാനത്തിെൻറ ക്രമസമാധാന നില തകരാറിലായാൽ അതിെൻറ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്.ശബരിമല വിഷയത്തില്‍ ബി.ജെ.പി സമരം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.