രാധികക്ക് വേണം ഒരുകൈ സഹായം
text_fieldsതലശ്ശേരി: ഗുരുതരമായ കരൾ രോഗം ബാധിച്ച് കോഴിക്കോെട്ട സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാലിക ഉദാരമതികളുടെ സഹായത്തിനായി കാത്തിരിക്കുന്നു. തലായി മാക്കൂട്ടത്തെ പ്രദീപ് റാം -സൗമ്യ ദമ്പതികളുടെ മകളും പുന്നോൽ ഗവ.യു.പി സ്കൂളിലെ ആറാംതരം വിദ്യാർഥിനിയുമായ രാധികക്കാണ് (12) കരൾ രോഗം ബാധിച്ചത്.
പഠനത്തിൽ മിടുക്കിയായ ഇൗ കുട്ടി നല്ലൊരു ഗായികയുമാണ്. രാധികയുടെ കരൾ മാറ്റിവെക്കലല്ലാതെ മറ്റൊരു ചികിത്സയുമില്ലെന്നാണ് പരിേശാധിച്ച ഡോക്ടർമാർ വിധിയെഴുതിയിട്ടുള്ളത്. ശസ്ത്രക്രിയ പെെട്ടന്ന് നടത്തുകയും വേണം. കരൾ നൽകാൻ അമ്മയുടെ സഹോദരി തയാറാണ്. എന്നാൽ, ശസ്ത്രക്രിയക്കായി 30 ലക്ഷത്തോളം രൂപ വേണ്ടിവരും.
മാക്കൂട്ടത്ത് ചെറിയ രീതിയിൽ തട്ടുകട നടത്തി ഉപജീവനം നടത്തുന്ന പ്രദീപ് റാമിെൻറ കുടുംബത്തിന് താങ്ങാനാവുന്നതല്ല ഈ തുക. കോവിഡ് കാലത്തെ പ്രതിസന്ധി കാരണം കൂലിപ്പണിയെടുത്താണ് പ്രദീപ് റാം ഇപ്പോൾ കുടുംബം പുലർത്തുന്നത്. മൂന്ന് വർഷമായി ഡിസ്ക് സംബന്ധമായ അസുഖത്താൽ പുറംവേദനയുള്ളതിനാൽ ഭാരിച്ച ജോലികൾ ചെയ്യാനും ഇദ്ദേഹത്തിനാവുന്നില്ല.
നാലംഗമടങ്ങുന്ന നിർധന കുടുംബമാണ് ഇവരുടേത്. കുടുംബത്തിെൻറ നിസ്സഹായാവസ്ഥ കണ്ടറിഞ്ഞ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നാട്ടുകാർ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. കെ. മുരളീധരൻ എം.പി, എ.എൻ. ഷംസീർ എം.എൽ.എ, നഗരസഭാധ്യക്ഷ കെ.എം. ജമുനാറാണി, വൈസ് ചെയർമാൻ വാഴയിൽ ശശി തുടങ്ങിയവർ കമ്മിറ്റി രക്ഷാധികാരികളാണ്.
രാധികയുടെ ചികിത്സക്കായി സഹായം നൽകണമെന്ന് കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അഭ്യർഥിച്ചു. ബാങ്ക് ഒാഫ് ഇന്ത്യയിലും കേരള സ്േറ്ററ്റ് കോഒാപറേറ്റിവ് ബാങ്കിലുമാണ് എസ്.ബി അക്കൗണ്ട് തുറന്നിട്ടുള്ളത്.
അക്കൗണ്ട് വിവരങ്ങൾ: ബാങ്ക് ഒാഫ് ഇന്ത്യ-SOUMYA. S, A/C NO.854710110002800, IFSC: BKID0008547, കേരള സ്േറ്ററ്റ് കോഒാപറേറ്റിവ് ബാങ്ക്- RADHIKA CHIKITHSA SAHAYA COMMITTEE, A/C NO.1002007000445, IFSC: UTIB0SKDC01. ഫോൺ: 9562207632.
വാർത്തസമ്മേളനത്തിൽ കമ്മിറ്റി ഭാരവാഹികളായ കെ. അജേഷ്, റഷീദ് തലായി, സി.പി. അഷ്റഫ്, ബി.വി. ഗിരീശൻ, സജീവൻ മാസ്റ്റർ, സി. രാജീവൻ എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.