മക്കളില്ലാത്ത മോദിക്ക് എന്‍െറ ദു:ഖം മനസ്സിലാവില്ല –രാധിക വെമുല
text_fieldsവടകര: രോഹിത് വെമുലയെ ആത്മഹത്യയിലേക്ക് നയിച്ചവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാത്തതിന് കാരണം മോദി സര്‍ക്കാറും പൊലീസും തമ്മിലുള്ള ഒത്തുകളിയാണെന്ന് മാതാവ് രാധിക വെമുല പറഞ്ഞു. വടകരയില്‍ സി.പി.ഐ സംഘടിപ്പിച്ച നവോത്ഥാന സദസ്സില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഒമ്പതുമാസമായി എന്‍െറ മകനില്ലാതായിട്ട്. എന്‍െറ വേദന നരേന്ദ്ര മോദിക്ക് മനസ്സിലാവില്ല. കാരണം, അയാള്‍ക്ക് മക്കളില്ല. രോഹിത്, അംബേദ്കറെക്കുറിച്ചും മാര്‍ക്സിസത്തെക്കുറിച്ചും നന്നായി പഠിച്ചു. അതുകൊണ്ടുതന്നെ, രാജ്യത്തെ പിന്നാക്ക ജനവിഭാഗങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചു. അത്, ബി.ജെ.പിക്കും സംഘ്പരിവാര്‍ ശക്തികള്‍ക്കും രസിച്ചില്ല.
അതിനാല്‍, എന്‍െറ മകനെ ദേശദ്രോഹി, തീവ്രവാദി, ഭീകരവാദി, സാമൂഹികദ്രോഹി എന്നിങ്ങനെ മുദ്രകുത്താന്‍ തുടങ്ങി. സാമൂഹികവിലക്ക് ഏര്‍പ്പെടുത്തി. അതാണവന്‍െറ മനസ്സ് തകര്‍ത്തത്. ഞാനൊരു സാധാരണ സ്ത്രീയാണ്. എന്‍െറ മകന്‍ ഉയര്‍ത്തിയ പ്രശ്നങ്ങള്‍ കെട്ടടങ്ങാന്‍ പാടില്ളെന്ന് മനസ്സിലാക്കിയാണ് രാജ്യം മുഴുവന്‍ സഞ്ചരിച്ച് സംസാരിക്കുന്നത്. മകന്‍ രോഹിതിനെക്കുറിച്ച് മാത്രമല്ല, രോഹിതുമാരെ കുറിച്ചാണെനിക്ക് പറയാനുള്ളത്. ഇവിടെ, മനുഷ്യര്‍ക്ക് ഒരുപോലെ ജീവിക്കാന്‍ കഴിയണം. ഇത്, സംഘ്പരിവാറിനെ ഭയപ്പെടുത്തുകയാണ്. അതുകൊണ്ടാണ്, രോഹിത് ദലിതനല്ളെന്ന വാദവുമായി അവര്‍ രംഗത്തുവരുന്നത്.
രോഹിതിന്‍െറ ജാതി പറയേണ്ടത് കേന്ദ്രസര്‍ക്കാറോ കോടതിയോ അല്ല. എന്‍െറ മകനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ച കേന്ദ്രമന്ത്രിമാരുള്‍പ്പെടുന്ന സംഘത്തിനെതിരെ ഞാന്‍ എല്ലായിടത്തും പരാതിനല്‍കി. നടപടിയില്ല. എനിക്കിപ്പോള്‍ നിയമവ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടുകയാണ്. എന്നാലും എന്‍െറ പേരാട്ടം തുടരുകതന്നെ ചെയ്യും. രോഹിതിനെ പോലുള്ളവര്‍ സ്വപ്നംകണ്ട നാട് ഉണ്ടാവുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കാരണം, സത്യത്തിനാണ് ഒടുവില്‍ വിജയം കൈവരിക്കാന്‍ കഴിയുകയെന്നും രാധിക വെമുല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.